വിവാഹ വാർത്ത പുറത്തു വന്നതിന് പിന്നാലെ ഭാര്യയ്ക്കൊപ്പമുള്ള പുതിയ വീഡിയോയുമായി നടൻ ബാല. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വളരെയേറെ ബുദ്ധിമുട്ടുകളിലൂടെയാണ് താൻ കടന്നുപോയതെന്നും, നിശബ്ദനായി ഇരിക്കുന്നു എന്നതിനർഥം നിങ്ങളെ ആരെയും പേടിച്ചല്ലെന്നും ബാല പറയുന്നു. പാവപ്പെട്ട കുട്ടിക്ക് മൊബൈൽ സമ്മാനിക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ബാല ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ബാലയ്ക്കൊപ്പം ഭാര്യ എലിസബത്തിനെയും വീഡിയോയിൽ കാണാം.
‘ദൈവത്തിനു നന്ദി. ഭീരുക്കൾ ഒരുപാട് അഭിനയിക്കും. എന്നാൽ നിശബ്ദരായി ഇരിക്കുന്നവര്‍ പ്രവർത്തകളിലൂടെയാണ് ചെയ്ത് കാണിക്കുക. ഞാൻ നിശബ്ദനായി ഇരിക്കുന്നതിനർഥം പേടിച്ചിരിക്കുക എന്നല്ല. ജീവിതത്തിലെ യഥാർഥ യാത്ര എന്തെന്ന് ഞാൻ തിരിച്ചറിഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ ഒരുപാട് പ്രശ്നങ്ങളിലൂടെ കടന്നുപോയി. എന്നാൽ ദൈവത്തിന്റെ കവചം എന്നെ സുരക്ഷിതനാക്കി. നല്ല കാര്യങ്ങൾ ചെയ്യുന്നതിൽ നിന്ന് എന്നെ തടയാൻ ആർക്കും അവകാശമില്ല. ദൈവം എന്റെ കൂടെയുണ്ട്’, ബാല കുറിച്ചു.
Post Your Comments