മണിരത്‌നം സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘പൊന്നിയിന്‍ സെല്‍വന്‍’. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. വിക്രം, ജയം രവി, കാര്‍ത്തി, ഐശ്വര്യ റായ്, തൃഷ, പ്രഭു, ശരത് കുമാര്‍, വിക്രം പ്രഭു, കിഷോര്‍, അശ്വിന്‍ എന്നിവര്‍ക്കൊപ്പം മലയാളത്തില്‍ നിന്ന് ജയറാം, ഐശ്വര്യലക്ഷ്‍മി, റഹ്മാന്‍, ബാബു ആന്റണി എന്നിവരും ചിത്രത്തിന്‍റെ ഭാഗമാകുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ ഫോട്ടോയാണ് ഐശ്വര്യ റായുടേതായി ചര്‍ച്ചയാകുന്നത്.
ചിത്രീകരണത്തിനിടയില്‍ നിന്നും ആരാധകര്‍ പകര്‍ത്തിയതാണ് ഈ ചിത്രം. ചുവന്ന പട്ട് സാരി ധരിച്ച് രാഞ്ജിനിയെ പോലെയാണ് ഐശ്വര്യ ചിത്രത്തിലുള്ളത്. നിരവധി പേര്‍ ചിത്രം ട്വിറ്ററില്‍ പങ്കുവെക്കുന്നുണ്ട്.
‘നന്ദിനി/ മന്ദാകിനി’ എന്ന പ്രതിനായികാ കഥാപാത്രത്തെയാണ് ഐശ്വര്യ റായ് അവതരിപ്പിക്കുന്നത്. അമിതാഭ് ബച്ചന്‍ അവതരിപ്പിക്കേണ്ടിയിരുന്ന ‘സുന്ദര ചോഴരെ’ അവതരിപ്പിക്കുന്നത് പ്രകാശ് രാജ് ആണ്.’ആദിത്യ കരികാലന്‍’ ആയാണ് വിക്രം എത്തുന്നത്. ‘അരുള്‍മൊഴി വര്‍മ്മന്‍’ ആണ് ജയംരവിയുടെ കഥാപാത്രം. ‘വന്ദിയതേവന്‍’ ആണ് കാര്‍ത്തിയുടെ കഥാപാത്രം. വന്ദിയതേവന്‍റെ നായികയും ചോഴ രാജകുമാരിയുമായ ‘കുന്ദവി’ ആണ് തൃഷയുടെ കഥാപാത്രം.
‘പെരിയ പലുവേട്ടരായര്‍’ ആയാണ് ശരത്കുമാര്‍ എത്തുന്നത്. ചിന്ന പലുവേട്ടരായര്‍ എന്നാണ് പാര്‍ഥിപന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. കല്‍കി കൃഷ്‍ണമൂര്‍ത്തിയുടെ അതേ പേരിലുള്ള നോവലിനെ ആസ്‍പദമാക്കി നിര്‍മ്മിക്കുന്ന ചിത്രം എപിക് ഹിസ്റ്റോറിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്.
രണ്ട് ഭാഗങ്ങളായി തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രത്തിന്‍റെ ആദ്യഭാഗം അടുത്ത വര്‍ഷം എത്തും. മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് മണി രത്നവും കുമാരവേലും ചേർന്ന് തിരക്കഥയും ജയമോഹൻ സംഭാഷണവും ഒരുക്കുന്നു. എ ആർ റഹ്മാൻ ആണ് സംഗീതം. ഛായാഗ്രഹണം രവി വർമ്മൻ. തോട്ട ധരണിയും വാസിം ഖാനും ചേർന്നാണ് കലാ സംവിധാനം. ശ്രീകർ പ്രസാദ് എഡിറ്റിംഗും ശ്യാം കൗശൽ ആക്ഷൻ കൊറിയോഗ്രഫിയും ബൃന്ദ നൃത്ത സംവിധാനവും ഏക ലഖാനി വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്നു.
Post Your Comments