സിനിമയില്‍ സ്ത്രീ നിര്‍മാതാവ് എന്ന നിലയില്‍ സംഘര്‍ഷങ്ങള്‍ ഒന്നും അനുഭവിക്കേണ്ടതായി വന്നിട്ടില്ലെന്ന് സുപ്രിയ മേനോൻ. വനിതാ നിര്‍മാതാക്കള്‍ കുറവായ സിനിമാരംഗത്ത് സ്ത്രീകള്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികളെ കുറിച്ചും സുപ്രിയ റേഡിയോ മാംഗോ സ്പോട്ട് ലൈറ്റില്‍ തുറന്നു പറഞ്ഞു. അധികം സംഘർഷങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടില്ലെങ്കിലും പൃഥ്വിരാജിന്റെ ഭാര്യ എന്ന പദവിയുളളതുകൊണ്ട് സിനിമ രംഗത്തെ തന്റെ യാത്ര എളുപ്പമായിരുന്നുവെന്നും സുപ്രിയ പറയുന്നു.
Also Read:സ്‌പൈഡർമാൻ നോ വേ ടു ഹോം ഡിസംബറിൽ പ്രദർശനത്തിനെത്തും
‘ഈ പദവികളോ സിനിമാ പാരമ്പര്യമോ ഇല്ലാത്ത സ്ത്രീകള്‍ക്ക് സിനിമയില്‍ അതിജീവിക്കാന്‍ ബുദ്ധിമുട്ടാണ്. ഇനിയും സ്ത്രീകള്‍ സിനിമയുടെ അണിയറയിലേക്ക് വരണമെന്നാണ് എനിക്ക് പറയാനുള്ളത്. സ്ത്രീകളുടെ പങ്ക് വളരണം. ഈ മഹാമാരിക്കിടയിലും ഒരു സിനിമ നിര്‍മിക്കാന്‍ കഴിഞ്ഞത്, അത് ചെയ്യാൻ കഴിയുമെന്ന ആത്മവിശ്വാസം ഒന്നുകൊണ്ട് മാത്രമാണ്. വളരെ ഇഷ്ടപ്പെട്ട് ചെയ്യുന്നതിനാല്‍ സിനിമ മടുപ്പ് ഉണ്ടാക്കുന്ന ഒരു പണിയല്ല’, താരപത്നി പറയുന്നു.
ജേര്‍ണലിസമാണ് തന്റെ പാഷനെന്നും ഇപ്പോള്‍ സിനിമയും ആ ഗണത്തിലേക്ക് മാറിയെന്നും സുപ്രിയ പറയുന്നു. ജേര്‍ണലിസത്തില്‍ നിന്നും പഠിച്ച ചിട്ടയും ശീലവുമെല്ലാം നിര്‍മാതാവായപ്പോള്‍ തനിക്ക് ഗുണകരമായെന്ന് സുപ്രിയ വ്യക്തമാക്കുന്നു. പൃഥ്വിരാജ് അല്ലാതെ വേറൊരു നായകന്‍ ഉളള സിനിമ നിര്‍മിക്കുമോ എന്ന അവതാരകന്റെ ചോദ്യത്തിന് ഈ വര്‍ഷമവസാനം ഒരു സര്‍പ്രൈസ് പ്രതീക്ഷിക്കാമെന്നാണ് സുപ്രിയ മറുപടി നല്‍കുന്നത്.
Post Your Comments