GeneralLatest NewsMollywoodNEWS

ആ വീട്ടിൽ ഇല്ലാത്ത, പരിസരത്തുപോലും ഇല്ലാത്ത ഒരു പെണ്ണ്!! ഹോമിലെ ചില സ്ത്രീവിരുദ്ധതകൾ ചൂണ്ടിക്കാട്ടി പ്രമോദ് രാമൻ

ഈ പെണ്കുട്ടി എപ്പോഴും കാമുകന്റെ സ്നേഹത്തിനായി കരഞ്ഞുകൊണ്ടിരിക്കുന്നത് എന്തിനാവോ

സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയാകുകയാണ് ‘ഹോം’. റോജിന്‍ തോമസ് സംവിധാനം ചെയ്‌ത ഹോം വീട്ടിലെയും പരിസരങ്ങളിലെയും പെണ്ണുങ്ങളെക്കുറിച്ചു മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ പ്രമോദ് രാമൻ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു. കുട്ടിയമ്മ, മുത്തശ്ശി, ഒലിവർ ട്വിസ്റ്റ് ന്റെ സുഹൃത്ത് സൂര്യന്റെ ഭാര്യ ഉൾപ്പെടെയുള്ള പെണ്ണുങ്ങളെക്കുറിച്ചാണ് പ്രമോദ് രാമന്റെ പോസ്റ്റ്

കുറിപ്പ് പൂർണ്ണ രൂപം

HOME വീട്ടിലെയും പരിസരങ്ങളിലെയും പെണ്ണുങ്ങൾ, ചില ചോദ്യങ്ങൾ.

1. #HOME കുട്ടിയമ്മ. വീട്ടിലെ ‘അമ്മ.
ആ വീട്ടിൽ ഈ അമ്മയ്ക്ക് മാത്രം എന്താ ഫോൺ ഇല്ലാത്തത്? അച്ഛൻ അറിയാതെ വാങ്ങിപ്പോയ ഫോൺ പോലും എന്താ കുട്ടിയമ്മയ്ക്ക് കൊടുക്കാത്തത്? നല്ല പെൻഷൻ വാങ്ങാൻ മാത്രം ശമ്പളം ഉണ്ടായിരുന്ന നഴ്‌സ് ജോലിയിൽ നിന്ന് പിരിഞ്ഞ അവർ ഒരു സ്മാർട് ഫോൺ വാങ്ങാനും ഉപയോഗിക്കാനും അറിയുന്ന ആൾ തന്നെ ആകാനാണ് സാധ്യത. (മൊത്തത്തിൽ ഫോണിന്മേൽ കളി ആണല്ലോ സിൽമ)

read also: ‘ഞാന്‍ നേരിട്ട് പോയി പങ്കെടുക്കാന്‍ വേണ്ടി അവള്‍ എന്നെ വിവാഹത്തിന് ക്ഷണിച്ചിട്ടില്ല’: ആര്യ

കുട്ടിയമ്മയ്ക്ക് വാട്സ്ആപ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം ഒന്നും പാടില്ലേ? അവർക്ക് സുഹൃത്ത് ഇല്ലേ? അവർക്ക് വ്യായാമത്തിന് പോകാൻ പാടില്ലേ? (ഇനി മോന്റെ കല്യാണം കഴിയുന്ന മുറയ്ക്ക് പോകുമായിരിക്കുമോ ആവോ.)

കുട്ടിയമ്മ ഒച്ചവയ്ക്കുമ്പോൾ മാത്രം ആ വീട്ടിൽ എന്തോ അരുതാത്തത് നടന്നു എന്ന തോന്നലിൽ അച്ഛന്റെയും മക്കളുടെയും മുഖം ഇഞ്ചി കടിപ്പൻ ഭാവത്തിൽ ആകേണ്ട
കാര്യമെന്ത്? അമ്മ അങ്ങനെ ഒച്ചവയ്ക്കാൻ ഉദ്ദേശിക്കപ്പെട്ടിട്ടില്ലാത്ത ആൾ ആയതുകൊണ്ടാണോ? (നല്ല ശബ്ദങ്ങൾ വരേണ്ട കുടുമ്മത്തിൽ പെണ്ണിന്റെ ശാസനാരവം? ഛായ് പാടില്ല തന്നെ).

മൂത്തമോൻ തിരക്കഥ എഴുതാൻ കൊള്ളാത്ത (മോൻ തന്നെ അലമ്പാക്കിയ) ഫ്ലാറ്റ് വിട്ട് വീട്ടിലെ സ്നിഗ്ധത (അതായിരിക്കണം കവി ഉദ്ദേശിച്ചത്) തേടി വരുമ്പോൾ വീട് നല്ല സ്നിഗ്ധത ഉള്ളതാകാൻ മാത്രം അത് നല്ല വൃത്തിയാക്കി വയ്ക്കുന്നത് ആരാവോ? മുത്തപ്പൻ അറിയാതെ മൂത്രമൊഴിക്കുമ്പോഴും ചയക്കപ്പ് തറയിൽ വീണ് പൊട്ടുമ്പോഴും മാത്രം ചൂലും മോപ്പും എടുക്കുന്ന അച്ഛനോ അതോ ‘എന്നാൽ ഞാനിറങ്ങട്ടെ മോളെ’ എന്ന് ഒരിക്കൽ ഓരത്ത് (മുഖ്യമായും ശബ്ദരൂപത്തിൽ) പ്രത്യക്ഷയായ ജോലിക്കാരിയോ അതോ കുട്ടിയമ്മ തന്നെയോ? എന്തായാലും സർഗവാസനക്കാരനായ മോൻ വീട് അടിച്ചുവാരി വൃത്തിയാക്കേണ്ടവൻ അല്ലല്ലോ.

‘അമ്മ ആ വീട്ടിൽ പൊട്ടിത്തെറിക്കുന്നത് അച്ഛനെ മകൻ അപമാനിച്ചപ്പോൾ മാത്രം ആകുന്നത് എന്താവോ? അല്പസ്വല്പം നീരസം അങ്ങുമിങ്ങും പ്രകടിപ്പിക്കുമെങ്കിലും ആ വീട്ടിലെ 4 ആണുങ്ങൾക്ക് വച്ചുവിളമ്പാൻ എന്ത് രസം എന്ന് കുട്ടിയമ്മ കരുതുന്നത് കൊണ്ടായിരിക്കുമോ? (പിന്നെ ഒലിവർ ട്വിസ്റ്റ് അഭിമാനത്തോടെ പറയുന്നുണ്ടല്ലോ, ‘വീട്ടിലൊരു നഴ്‌സ് ഉണ്ടായതുകൊണ്ട് അപ്പനെ (നമ്മടെ വല്യപ്പൻ ബ്രോ) നോക്കാൻ വേറൊരു ഹോം നഴ്‌സിനെ വെക്കേണ്ടി വന്നില്ല’ എന്ന്. കുട്ടിയമ്മയുടെ ഒരു ഭാഗ്യം!)

2. #HOME തിരക്കഥാ നായകന്റെ കാമുകി നായിക.
ഈ പെണ്കുട്ടി എപ്പോഴും കാമുകന്റെ സ്നേഹത്തിനായി കരഞ്ഞുകൊണ്ടിരിക്കുന്നത് എന്തിനാവോ? അതല്ലാതെ ആ കൊച്ചു ചെയ്തുകൊണ്ടിരിക്കുന്നതായി ഞാൻ മനസിലാക്കിയ മൂന്നു കാര്യങ്ങൾ താഴെപറയുന്നു.

a. തന്റെ അച്ഛന്റെ പിറന്നാളിന് സർപ്രൈസ് ആയി കാണിക്കാൻ വിഡിയോ ഉണ്ടാക്കുക.
b.തന്റെ ആണ്സുഹൃത്തിന്റെ പിറന്നാളിന് മെഴുതിരി കത്തിച്ച് ഹാപ്പി ബർത്ത് ഡേ എന്ന്പറഞ്ഞു പാട്ടുപാടുക.

(ആണുങ്ങളുടെ പിറന്നാളുകൾ ഇല്ലാതെ പെണ്ണുങ്ങൾക്ക് എന്താഘോഷം? സുഹൃത്തിന്റെ പിറന്നാളിൽ പങ്കെടുത്തിന് കാമുക് വിളിച്ച് പരസ്യമായി തെറി പറയുമ്പോൾ മുഖം മഞ്ഞളിച്ചു പോകുന്നു ആ നിഷ്കളങ്കയ്ക്ക്)

c. മുത്തശ്ശി കഥ പറഞ്ഞുതീരാർ ആകുമ്പോഴേക്ക് (സ്‌ക്രിപ്റ്റിന്റെ ലഡു പൊട്ടിയ) കാമുകന്റെ കണ്ണീർച്ചാലിൽ അലിഞ്ഞ് തോളത്തേക്ക് ചായുക.

ഇതൊന്നും അല്ലാതെ ഈ പെണ്കുട്ടിക്ക് സ്വന്തം കാര്യം ഒന്നും നോക്കാൻ ഇല്ലാഞ്ഞിട്ടാവുമോ? കല്യാണം കഴിക്കുന്നവന്റെ സ്നേഹത്തിനുവേണ്ടി കണ്ണീർ വാർക്കുന്ന ഈ പെണ്കുട്ടി ഹായ് കല്യാണം കഴിഞ്ഞാൽ തനിക്കും കുട്ടിയമ്മ ആകാമല്ലോ എന്നോർത്ത് ഉള്ളിൽ തുള്ളിച്ചാടുന്നുണ്ടാകുമോ സിനിമാന്ത്യത്തിൽ?

3.#കാമുകന്റെ അച്ഛന്റെ ഭാര്യ.
അച്ഛൻ പിറന്നാൾ ആഘോഷത്തിനുവേണ്ടിയുള്ള ഡ്രസ് എടുക്കലും അതിന്റെ ഫോട്ടോ അമ്മയ്ക്ക് അഭിപ്രായം പറയാൻ അയച്ചുകൊടുക്കുകയും ചെയ്യുമ്പോൾ,
പുമാൻ രചിച്ച its all about me എന്ന പുസ്തകം പ്രകാശിപ്പിക്കുമ്പോൾ ഒക്കെ ആ ഭർത്താവിനെ നോക്കി ചിരിച്ചുകൊണ്ടിരിക്കാനും ‘നല്ലത്’ പറയാനും മാത്രം ആ സ്ത്രീ പരിശീലിച്ചത് എവിടെയാവോ? (Edit)

4. #HOME ഒലിവർ ട്വിസ്റ്റ് ന്റെ സുഹൃത്ത് സൂര്യന്റെ ഭാര്യ.
പാതിരാത്രിയിൽ ഫോൺ വന്ന് സൂര്യൻ ഞെട്ടിയുണരുമ്പോൾ മറുഭാഗത്ത്‌ഈ സ്ത്രീ ആ മാന്യന്റെ തന്നെ ഭാഷയിൽ ‘പോത്തുപോലെ കിടന്നുറങ്ങുന്നത്’ എന്താണാവോ? അവരും ആ വീട്ടിലെ സർവ പുരുഷനാമർക്കും വച്ചുവിളമ്പിയതിന്റെ ആത്മസംതൃപ്തിയിൽ പോത്തായി പരിണമിച്ചതാകുമോ?

5.#HOME ആ വീട്ടിൽ ഇല്ലാത്ത (പരിസരത്തുപോലും ഇല്ലാത്ത) ഒരു പെണ്ണ്.
വീടും കുടുംബവും ഉണ്ടെങ്കിലും കൊള്ളാം ഇല്ലെങ്കിലും കൊള്ളാം, വിദ്യാസമ്പന്നയായ, തൊഴിലെടുത്തു ജീവിക്കുന്ന, ഈ സമൂഹത്തെ അറിയുന്ന, സമൂഹമാധ്യമങ്ങൾ ഉപയോഗിക്കാനും ദുരുപയോഗിച്ചാൽ പ്രതികരിക്കാനും അറിയുന്ന, കാമുകൻ ഈഗോ കാണിക്കാൻ നിന്നാൽ പോടാ … എന്നുപറയുന്ന, പുസ്തകമെഴുതാനും പ്രകാശിപ്പിക്കാനും അറിയുന്ന, ആത്മാഭിമാനമുള്ള മലയാളി സ്ത്രീ.

shortlink

Related Articles

Post Your Comments


Back to top button