GeneralKollywoodLatest NewsNEWS

മുടി വില്ലനായി: മയക്കുമരുന്ന് കേസിൽ നടി സഞ്ജന ഗല്‍റാണിയ്ക്ക് തിരിച്ചടിയായി ഫോറന്‍സിക് റിപ്പോര്‍ട്ട്‌

സംസ്ഥാനത്ത് ആദ്യമായാണ് മയക്കുമരുന്ന് കേസില്‍ മുടി പരിശോധയ്ക്ക് അയച്ചത്

ബംഗളൂരു: മയക്കുമരുന്ന് കേസിൽ തെന്നിന്ത്യൻ താരങ്ങളായ സഞ്ജന ഗല്‍റാണി, രാഗിണി ദ്വിവേദി എന്നിവര്‍ക്ക് തിരിച്ചടിയായി ഫോറന്‍സിക് റിപ്പോര്‍ട്ട്‌. ഇരുവരും മയക്കുമരുന്ന് ഉപയോഗിച്ചതായി സെന്ററല്‍ ഫോറന്‍സിക് സയന്‍സ് ലാബോറട്ടറി (സിഎസ്‌എഫ്‌എല്‍) സ്ഥീരീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് നേരത്തെ ഇരുവരെയും അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.

ലഹരിമരുന്ന് കേസില്‍ ഇവന്റ് മാനേജര്‍ വീരേന്‍ ഖന്ന, മുന്‍മന്ത്രിയുടെ മകനും നടന്‍ വിവേക് ഒബ്‌റോയിയുടെ അടുത്ത ബന്ധുവുമായ ആദിത്യ അല്‍വ എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. വലിയ വാര്‍ത്തയായതിന് പിന്നാലെ മയക്കുമരുന്ന് ഉപയോഗം താരങ്ങൾ നിഷേധിച്ചിരുന്നു. എന്നാൽ നടിമാരുടെ മയക്കുമരുന്ന് ഉപയോഗം കണ്ടെത്തുന്നതിനായി മുടികള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു.

read also: ആ വീട്ടിൽ ഇല്ലാത്ത, പരിസരത്തുപോലും ഇല്ലാത്ത ഒരു പെണ്ണ്!! ഹോമിലെ ചില സ്ത്രീവിരുദ്ധതകൾ ചൂണ്ടിക്കാട്ടി പ്രമോദ് രാമൻ

സംസ്ഥാനത്ത് ആദ്യമായാണ് മയക്കുമരുന്ന് കേസില്‍ മുടി പരിശോധയ്ക്ക് അയച്ചത്. മുടി പരിശോധനയില്‍ മയക്കുമരുന്ന് ഉപയോഗിച്ചാല്‍ അതിന്റെ അംശം ഒരുവര്‍ഷം വരെ ശരീരത്തിലുണ്ടാകും. എന്നാല്‍ രക്തവും മൂത്രവും 48 മണിക്കൂറിനുള്ളില്‍ പരിശോധിച്ചാല്‍ മാത്രമെ മയക്കുമരുന്ന് ഉപയോഗം കണ്ടെത്താവൂ. ഉദ്യോഗസ്ഥര്‍ കേസ് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.

shortlink

Related Articles

Post Your Comments


Back to top button