ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയതാരമാണ് ആര്യ. അവതാരകയും നടിയും തന്റെ സുഹൃത്തുമായ എലീന പടിക്കലിന്റെ വിവാഹത്തെക്കുറിച്ച് ആര്യ പറഞ്ഞ കാര്യങ്ങള്‍ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ലൈവില്‍ എത്തിയ സമയത്ത് ആരാധകന് എലീന പടിക്കലിന്റെ വിവാഹത്തിന് പോകുന്നില്ലേ എന്ന് ചോദിച്ചതിനു താരം നല്കിയ മറുപടിയാണ് വൈറൽ ആകുന്നത്.
‘ഈ സമയത്ത് വിവാഹങ്ങളില്‍ പങ്കെടുക്കാനൊക്കെ ഞങ്ങള്‍ക്ക് കുറച്ച് നിയന്ത്രണങ്ങള്‍ ഉണ്ട്. അവര്‍ ഒരു ചെറിയ സ്വകാര്യ ചടങ്ങായി വിവാഹം നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നാണ് ഞാന്‍ കരുതുന്നത്. ഞാന്‍ നേരിട്ട് പോയി പങ്കെടുക്കാന്‍ വേണ്ടി അവള് എന്നെ വിവാഹത്തിന് ക്ഷണിച്ചിട്ടില്ല. എങ്കിലും എന്റെ പ്രാര്‍ഥനകളും അനുഗ്രഹവും അവള്‍ക്കൊപ്പം എന്നും ഉണ്ടായിരിക്കും’- ആര്യ പറയുന്നു.
read also: പി.കെ ബിജുവിന്റെ ‘മദം’ ടൈറ്റില്‍ റിലീസ് ചെയ്തു
ആറു വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് നടി എലീന പടിക്കലും കോഴിക്കോട് സ്വദേശി രോഹിത് പി നായരും വിവാഹിതരാകുന്നത്. ഓഗസ്റ്റ് 30നു കോഴിക്കോട് വച്ചാണ് വിവാഹം. ഹിന്ദു-ക്രിസ്ത്യന്‍ ആചാരങ്ങള്‍ ഉള്‍പ്പെടുത്തിയാവും വിവാഹമെന്ന് എലീന പറയുന്നു.
Post Your Comments