ചെന്നൈ: കൊവിഡ് പ്രതിസന്ധി കാരണം രാജ്യത്തിന്റെ പലയിടത്തും തിയറ്ററുകള്‍ അടഞ്ഞുകിടക്കുകയാണ്. മറ്റു സംസ്ഥാനങ്ങളിലെ എല്ലാം തിയറ്ററുകൾ തുറന്നു പ്രവർത്തിച്ചെങ്കിലും കേരളത്തിൽ ഇതുവരെയും അനുമതി നൽകിയിട്ടില്ല. എന്നാൽ തുറക്കാൻ അനുമതി ലഭിച്ചെങ്കിലും തമിഴ്‍നാട്ടില്‍ ഇന്ന് ഭൂരിഭാഗവും തിയറ്ററുകള്‍ തുറന്നില്ല എന്നാണ് റിപ്പോര്‍ട്ട്.
ഇന്ന് മുതൽ തിയറ്ററുകൾ തുറക്കാമെന്നായിരുന്നു തമിഴ്നാട് സർക്കാർ അറിയിച്ചത്. എന്നാൽ തമിഴ്‍നാട്ടിലെ ഭൂരിഭാഗം തിയറ്ററുകളും തുറന്നിരുന്നില്ല. ശുചീകരണത്തിനുൾപ്പെടെ വേണ്ട സമയം കിട്ടാത്തതുകൊണ്ടാണ് തുറന്ന് പ്രവർത്തിപ്പിക്കാത്തതെന്ന് തിയറ്റർ ഉടമകൾ പറഞ്ഞു. ചെന്നൈ നഗരത്തിൽ 80 പ്രധാന തിയറ്ററുകൾ വ്യാഴാഴ്‍ചയോടെ തുറക്കുമെന്ന് തിയറ്റർ ഉടമകൾ അറിയിച്ചു. 50% സീറ്റുകളിലേക്ക് മാത്രമാണ് ആളുകൾക്ക് പ്രവേശനം.
Post Your Comments