അവതാരകയും നടിയുമായി തിളങ്ങുന്ന അശ്വതി ശ്രീകാന്തിനു സോഷ്യൽ മീഡിയയിലും ആരാധകർ ഏറെയാണ്. തന്റേ വിവാഹ വാര്‍ഷികത്തെക്കുറിച്ചു രസകരമായ കുറിപ്പുമായി എത്തിയിരിക്കുകയാണ് താരം.
‘9 വര്‍ഷം മുന്‍പ് ഈ നേരത്ത് ഞങ്ങള്‍, വിയര്‍ത്ത് കുളിച്ചിട്ടും എക്‌സ്പ്രഷന്‍ വാരി വിതറി കല്യാണ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയോ സ്വന്തം കല്യാണത്തിന്റെ സദ്യയുണ്ണുകയോ ആയിരുന്നിരിക്കണം. സ്റ്റേജ് ഡെക്കറേറ്റ് ചെയ്ത് കുളമാക്കിയവനെ കൈയ്യില്‍ കിട്ടിയാല്‍ ശരിയാക്കുമെന്ന് ശ്രീ പലവട്ടം എന്റെ ചെവിയില്‍ പറഞ്ഞത് കണ്ട വീഡിയോ ഗ്രാഫര്‍ ഈ രംഗത്ത് ‘ഇത്തിരി നാണം പെണ്ണിന്‍ കവിളിന്’ എന്ന പാട്ടു ചേരുമെന്ന് ഉറപ്പിച്ചു കഴിഞ്ഞിരിക്കും. കാറില്‍ കയറിയാലുടനെ നേരത്തെ വാങ്ങി വച്ച മൈഗ്രേയ്നിന്റെ ഗുളിക കഴിക്കണം എന്ന് ഞാന്‍ ഓര്‍ക്കുകയായിരുന്നിരിക്കണം.’ അശ്വതി കുറിച്ചു
‘9 വര്‍ഷത്തിനിപ്പുറം ഇപ്പോള്‍ കെട്ടിയോന്‍ ഉച്ചയ്ക്ക് വറുക്കാനുള്ള മത്തിയ്ക്ക് മുളക് പുരട്ടുന്നു, ഉപ്പ് നീയിട്ടാലേ ശരിയാകുവെന്ന് പറഞ്ഞ്, ഗര്‍ഭം മുതലെടുത്ത് മൊബൈലില്‍ കുത്തിക്കൊണ്ട് സെറ്റിയില്‍ ഇരിക്കുന്ന എന്നെ നീട്ടി വിളിക്കുന്നു. ഈ പോസ്റ്റ് ഇട്ടിട്ട് വേണം പോയി ഉപ്പിടാന്‍. ജീവിതമല്ലേ.പാകം തെറ്റാതെ നോക്കേണ്ടത് രണ്ട് പേരുടെയും കൂട്ട് ഉത്തരവാദിത്വം ആണല്ലോ’ എന്നും അശ്വതി കുറിച്ചു പോസ്റ്റിനു സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്
രസകരമായ കമന്റുകളുമായി സോഷ്യല്‍ മീഡിയ പോസ്റ്റ് ഏറ്റെത്തു. പേളി മാണിയ്ക്ക് പഠിക്കുവാണോ എന്ന വിമർശനവുമായി ഒരാൾ എത്തി. അതിനും അശ്വതി മറുപടി നൽകി. അതെന്താ പേളി മാത്രമേ വിവാഹ വാര്‍ഷികം ആഘോഷിക്കാറുള്ളോ എന്നായിരുന്നു അശ്വതിയുടെ മറുപടി.
Post Your Comments