കലാമൂല്യമുള്ള നിരവധി ചിത്രങ്ങളിൽ വ്യത്യസ്തമാർന്ന കഥാപാത്രങ്ങളെ അഭിനയിക്കാൻ സാധിച്ച കലാകാരിയാണ് അനുമോൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടി ഇപ്പോൾ പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്.
സ്നേഹത്തില്‍ വിശ്വസിച്ച പെണ്‍കുട്ടിയെന്നാണ് അനുമോള്‍ ഇൻസ്റ്റാഗ്രാമില്‍ ഫോട്ടോയ്ക്ക് ക്യാപ്ഷനായി എഴുതിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം അനുമോൾ പങ്കുവെച്ച ചിത്രവും വൈറലായി മാറിയിരുന്നു. കല്യാണപ്പെണ്ണിനെ പോലെ അണിഞ്ഞൊരുങ്ങിയ ചിത്രമാണ് നടി പങ്കുവെച്ചത്. ‘എന്റെ കല്യാണം അല്ല, ഒരു ഫോട്ടോ ഷൂട്ടാണ്,’ എന്ന ക്യാപ്ഷനോടെയാണ് അനു ചിത്രങ്ങൾ പങ്കുവച്ചത്.
https://www.instagram.com/p/CS5tBwml6xm/?utm_source=ig_embed&ig_rid=20cf4367-cc1a-4793-91f0-1a1b66686f05
ടായ എന്ന സംസ്കൃത സിനിമയാണ് അനുമോള്‍ നായികയായി പ്രദര്‍ശനത്തിന് എത്താനുള്ളത്.
അവളാല്‍ എന്ന് അര്‍ഥമുള്ള ടായ സംവിധാനം ചെയ്യുന്നത് ജി പ്രഭയാണ്. നെടുമുടി വേണുവും ടായയില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. ഗോകുലം ഗോപാലൻ ആണ് ചിത്രം നിര്‍മിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ നമ്പൂതിരി സ്ത്രീകള്‍ നേരിടേണ്ടി വന്ന ചൂഷണം പ്രമേയമാകുന്ന സിനിമയില്‍ ബാബു നമ്പൂതിരിയടക്കമുള്ള ഒട്ടേറെ അഭിനേതാക്കള്‍ ഭാഗമാകുന്നുണ്ട്.
Post Your Comments