GeneralLatest NewsNEWSTV Shows

‘ഇനിയൊരു ജന്മമുണ്ടെങ്കില്‍ ന്യൂനപക്ഷക്കാരനായി കേരളത്തില്‍ ജനിക്കണം’: ഗൗരി അന്തര്‍ജനത്തിന്റെ ജീവിതകഥ പങ്കുവച്ച് ശ്രീജ

സവര്‍ണ്ണ ഹിന്ദു ഫാസിസ്റ്റ് മൂരാച്ചിയായ ഗൗരി അന്തര്‍ജനം… വയോജന പെന്‍ഷനില്ല … BPL ആനുകൂല്യങ്ങളില്ല

നീലേശ്വരം: 15 വര്‍ഷത്തിലേറെയായി ഉപജീവനമാര്‍ഗമായി ലോട്ടറി വില്‍പ്പന തുടങ്ങിയ ഗൗരി അന്തര്‍ജനത്തിന്റെ ഇന്നത്തെ അവസ്ഥ പങ്കുവച്ചു അവതാരക ശ്രീജ. എണ്‍പത് വയസ്സായിട്ടും വയോജന പെന്‍ഷനോ ബിപിഎല്‍ ആനുകൂല്യങ്ങളോ ഇല്ലാതെ ഏഴര സെന്റില്‍ ഓലപുരയില്‍ സഹോദരിയുമൊന്നിച്ച്‌ കഴിയുന്ന ഗൗരി അന്തർജ്ജനം ഇനിയൊരു ജന്മമുണ്ടെങ്കില്‍ ഒരു ന്യൂനപക്ഷക്കാരനായി കേരളത്തില്‍ ജനിക്കണമെന്നാണ് പറയുന്നത്. താരത്തിന്റെ കുറിപ്പ് ശ്രദ്ധനേടുന്നു.

read also: ഇന്ദ്രൻസിനെ പത്മശ്രീ അവാർഡിന് പരിഗണിക്കണം : സിദ്ദിഖും മുകേഷും അർഹരെന്നു ആരാധകർ !

ശ്രീജ നായരുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

എണ്‍പത് വയസ്സായിട്ടും ഊന്ന് വടിയുടെ സഹായത്താല്‍ ലോട്ടറി വില്‍പന നടത്തുന്ന സവര്‍ണ്ണ ഹിന്ദു ഫാസിസ്റ്റ് മൂരാച്ചിയായ ഗൗരി അന്തര്‍ജനം… വയോജന പെന്‍ഷനില്ല … BPL ആനുകൂല്യങ്ങളില്ല. ഏഴര സെന്റില്‍ ഓലപുരയില്‍ സഹോദരിയുമൊന്നിച്ച്‌ താമസം. രാവിലെ 9 മണി വരെ ക്ഷേത്ര ദര്‍ശനം അതിനു ശേഷം ഊന്ന് വടിയുമായി നീലേശ്വരം ടൗണ്‍ മുഴുവന്‍ കറങ്ങി നടന്ന് ലോട്ടറി വില്‍പ്പന. 15 വര്‍ഷത്തിലേറെയായി ലോട്ടറി വില്‍പ്പന തുടങ്ങിയിട്ട് … ഇതിന് മുന്‍പ് മറ്റുള്ള വീടുകളില്‍ അടുക്കള പണിക്ക് പോകുമായിരുന്നു. 28 പ്രാവശ്യം ശബരിമലയില്‍ പോയിട്ടുണ്ട് … ഇനിയുള്ള ആഗ്രഹമെന്താണമ്മേ എന്ന ചോദ്യത്തിന് ഉത്തരമായി അമ്മ പറഞ്ഞ വാക്കുകള്‍ ഇങ്ങനെ … ‘ഇനിയൊരു ജന്മമുണ്ടെങ്കില്‍ ഒരു ന്യൂനപക്ഷക്കാരനായി കേരളത്തില്‍ ജനിക്കണം’.

https://www.facebook.com/sreejachitram/posts/4808643339162987

shortlink

Related Articles

Post Your Comments


Back to top button