Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GeneralLatest NewsNEWSTV Shows

സീരിയലിന്റെ ശാപമാണിത്, നാല് മാസമായി ‘കൂടെവിടെ’യില്‍ അഭിനയിച്ചിട്ടു: കൃഷ്ണകുമാര്‍ പറയുന്നു

സീരിയല്‍ ഒരു നീണ്ട ട്രെയിന്‍ യാത്ര പോലെ ആണ്.

മലയാളത്തിന്റെ പ്രിയതാരമാണ് കൃഷ്ണകുമാര്‍. അഭിനയത്തിനൊപ്പം രാഷ്ട്രീയത്തിലും സജീവമായ കൃഷ്ണകുമാർ വിശേഷങ്ങൾ എല്ലാം പങ്കുവച്ചു എത്താറുണ്ട്. ടെലിവിഷന്‍ സീരിയല്‍ രംഗത്തെ മോശം പ്രവണതകള്‍ക്ക് എതിരെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് കൃഷ്ണകുമാര്‍. താന്‍ അഭിനയിച്ചിരുന്ന കൂടെവിടെ എന്ന സീരിയലില്‍ നാല് മാസമായി അഭിനയിക്കുന്നില്ലെന്നു താരം പറയുന്നു. ‘എന്തോ കാരണം പറഞ്ഞു ബനാറസിലേക്ക് താന്‍ അഭിനയിക്കുന്ന കഥാപാത്രമായ’ആദി സാറി’നെ കയറ്റി വിട്ടു. പിന്നെ തിരിച്ചു വന്നിട്ടില്ല. സീരിയല്‍ മേഖലയില്‍ ഇത് അത്ര വലിയ സംഭവമൊന്നുമല്ല. എന്നാല്‍ എല്ലാ മേഖലയിലേയും പോലെ ഇവിടെയും നന്മ തിന്മകള്‍ സ്വഭാവികമായും ഉണ്ടാവാമല്ലോ.’-കൃഷ്ണകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കൃഷ്ണകുമാറിന്റെ കുറിപ്പ് പൂർണ്ണ രൂപം

‘ആദിയും ഞാനും’.. നമസ്‌കാരം. എല്ലാവര്‍ക്കും സുഖമെന്നു വിശ്വസിക്കുന്നു.. അടുത്തിടെ ആയി യാത്രകള്‍ ആയിരുന്നു.. യാത്രയിലുടനീളം പലതരം ആളുകളെ കണ്ടു മുട്ടി. ഇടയ്ക്കു മലയാളികളെയും. അവര്‍ ആദ്യം ചോദിക്കുന്നത് എന്നെയും, എന്റെ കുടുംബത്തിന്റെയും വിശേഷങ്ങള്‍ ആണ്.. ചിലര്‍ ഭാര്യയെ പറ്റി, മറ്റു ചിലര്‍ മക്കളെ പറ്റി. ചുരുക്കം ചിലര്‍ സീരിയല്‍ വിശേഷവും. സ്വഭാവികമായും നമ്മുടേതായ സീരിയല്‍ അല്ലെങ്കില്‍ സിനിമ ആ സമയത്തു ടീവിയില്‍ പോകുമ്ബോള്‍ അതില്‍ എന്നെ ഇഷ്ടപെട്ടാല്‍, ആ കഥാപാത്രത്തെ സ്‌നേഹിച്ചാല്‍, അതിനെ പറ്റിയാവും ചോദ്യങ്ങള്‍.

read also: അനുമതി ലഭിച്ചിട്ടും തമിഴ്‌നാട്ടിലെ പല തിയറ്ററുകളും തുറക്കുന്നില്ലെന്ന് റിപ്പോർട്ട്

ഇപ്പോള്‍ ‘കൂടെവിടെ’ എന്ന സീരിയലിലെ ‘ആദി’ എന്ന കഥാപാത്രത്തെ ഇഷ്ടപ്പെട്ടതുകൊണ്ടാവാം ‘ആദി സാറിന്റെ ‘ വിശേഷങ്ങള്‍ ചോദിക്കാറുണ്ട്. നാല് മാസമായി ‘കൂടെവിടെ’യില്‍ അഭിനയിച്ചിട്ടു. അതിനാല്‍ ഇപ്പോള്‍ ഉള്ള എപ്പിസോഡുകളില്‍ ‘ആദി സാര്‍’ ഇല്ല. ഓര്‍മ ശെരിയാണെങ്കില്‍ ഇലക്ഷന്‍ റിസള്‍ട്ടിനു ശേഷം ഏപ്രിലില്‍ ആണ് അവസാനമായി ഇതില്‍ അഭിനയിച്ചത്. അന്ന് എന്തോ കാരണം പറഞ്ഞു ബനാറസിലേക്ക് ‘ആദി സാറി’നെ കയറ്റി വിട്ടു. പിന്നെ തിരിച്ചു വന്നിട്ടില്ല. കോവിഡ് കാലമാണ്, അവിടെ എങ്ങാനും വെച്ച്‌ കോവിഡ് പിടിച്ചു മരിച്ചിരിക്കാനും സാധ്യതയുണ്ട്. പ്രോട്ടോകോള്‍ പ്രകാരം സംസ്‌കാരം അവിടെ നടന്നും കാണാം. അടുത്തിടെ അറിയാന്‍ കഴിഞ്ഞു ഇതിന്റെ എഴുത്തുകാരനും മാറിയതായി. ഇപ്പോള്‍ പുതിയ ഒരു ആള്‍ക്കാണ് അതിന്റെ നിയോഗം. സീരിയല്‍ മേഖലയില്‍ ഇത് അത്ര വലിയ സംഭവമൊന്നുമല്ല .

കാരണം സീരിയല്‍ ഒരു നീണ്ട ട്രെയിന്‍ യാത്ര പോലെ ആണ്. തുടങ്ങുമ്ബോള്‍ കുറച്ചു യാത്രക്കാര്‍ ഉണ്ടാകും. ഇടയ്ക്കു പലരും ഇറങ്ങും, കയറും. ഓടിക്കുന്നവര്‍ മാറും, TTE മാര്‍ മാറും. സകലതും മാറും. ചിലര്‍ മാത്രം ചിലപ്പോള്‍ യാത്രാവസാനം വരെ അതില്‍ കാണും. അതെന്താ എന്നു ചോദിച്ചാല്‍ അത് അങ്ങനെയാണ്. പണ്ട് മുതലേ, അതായത് സീരിയല്‍ കണ്ടുപിടിച്ച കാലം മുതല്‍ ഇങ്ങനെയാണ്. ഇംഗ്ലീഷ് ചാനലിലും, ഹിന്ദിയിലും അതിനു ശേഷം മലയാളസീരിയലിലും കഥാപാത്രം നിലനില്‍ക്കും, നടന്മാര്‍ മാറും. സീരിയലിന്റെ ശാപമാണിത്. ഇങ്ങനെ സംഭവിക്കുമ്ബോള്‍ ഞാന്‍ എപ്പോഴും ചിന്തിക്കാറുണ്ട്, എനിക്കാരോടാണ് കടപ്പാടുള്ളത്. എന്റെ കടപ്പാട് സീരിയല്‍ തുടര്‍ന്നു കാണുന്ന, സീരിയല്‍ ഇഷ്ടപെടുന്ന, എന്നെ സ്‌നേഹിക്കുന്ന, എന്നെ ഞാനാക്കിയ ലക്ഷകണക്കിന് മലയാളി പ്രേക്ഷകരോടാണ്. പ്രത്യേകിച്ചും എന്റെ സഹോദരിമാരായ സ്ത്രീ പ്രേക്ഷകരോട്. ‘ആദി സാര്‍ ‘ എന്ന് വരും എന്ന, അവരുടെ സ്‌നേഹവും വിഷമവും കലര്‍ന്ന ചോദ്യത്തിന് കൃത്യമായ ഒരു മറുപടി എന്റെ കയ്യിലില്ല.

ഒന്നും നമ്മുടെ കൈകളിലല്ല എന്ന് നമ്മള്‍ പറയാറുണ്ടല്ലോ.. ഇതും എന്റെ കൈകളിലല്ല. 2006 മുതല്‍ സീരിയലില്‍ നിന്നും വിട്ടുനിന്ന ഞാന്‍ ഒരു നിയോഗം പോലെ ‘കൂടെവിടെ’യുടെ ഭാഗമായി.. 32 കൊല്ലമായി ക്യാമെറക്ക് മുന്നില്‍ വന്നിട്ട്. കലാരംഗത്തേക്കാള്‍ ഇന്നു മറ്റൊരു മേഖലയില്‍ താല്പര്യവും ചുമതലയും വന്നതിനാല്‍ ‘ആദിസാറിന്റെ’ തിരോധാനത്തെപറ്റി അധികം ചിന്തിക്കാറില്ല. പക്ഷെ പ്രിയ പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ എന്ത് പറയണമെന്നറിയാതെ ചിലപ്പോള്‍ വിഷമിക്കാറുണ്ട്. സീരിയല്‍ വ്യവസായം നല്ലതാണ്. നല്ല നിര്‍മാണ കമ്ബനികള്‍ ഉണ്ട്. സംവിധായകര്‍ ഉണ്ട്. ധാരാളം പേര്‍ക്ക് ജോലി കൊടുക്കുന്ന ഒരു മേഖലയുമാണ് . എന്നാല്‍ എല്ലാ മേഖലയിലേയും പോലെ ഇവിടെയും നന്മ തിന്മകള്‍ സ്വഭാവികമായും ഉണ്ടാവാമല്ലോ. ഇങ്ങനെയൊക്കെ ആണെങ്കിലും എന്റെ മനസ്സ് എന്നോട് പറഞ്ഞുകൊണ്ടേയിരിക്കുന്ന ഒരു കാര്യം ഉണ്ട്..വലിയ ഒരു കുതിപ്പിന് മുന്‍പ് പ്രകൃതി നമ്മളെ രണ്ടടി പുറകോട്ടു എടുപ്പിക്കും. ‘Trust the timing of god’ എന്ന് ചിലര്‍ പറയും. ഞാന്‍ വിശ്വസിക്കുന്നത് ‘GPS’സ്സിലാണ്. Gods Positioning System.. ഇതെന്റെ അനുഭവമാണ്.. എന്റേത് മാത്രം..അതിനാല്‍ ജീവിതം പഠിപ്പിച്ചത് നന്മ ചിന്തിക്കു, നന്മ പറയു, നന്മ പ്രവര്‍ത്തിക്കു. നിങ്ങളെ തേടി നന്മ തന്നെ വരും.. സുനിശ്ചിതം.. ജയ് ഹിന്ദ്

shortlink

Related Articles

Post Your Comments


Back to top button