CinemaGeneralLatest NewsMollywoodNEWS

ആ പ്രശ്‍നത്തോടെ എല്ലാം വിജയ് ബാബുവിന് വിട്ടുകൊടുക്കുകയാണ് ചെയ്തത്: സാന്ദ്ര തോമസ്

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് നിർമ്മാതാവ് കൂടിയായ സാന്ദ്ര തോമസ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ സാന്ദ്ര ഫ്രൈഡേ ഫിലിം ഹാക്‌സുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ പ്രതികരിക്കുന്നു. ഫ്രൈഡേ ഫിലിം ഹൗസില്‍ നടന്ന തിരിമറിയാണ് നടനും സഹനിര്‍മ്മാതാവുമായിരുന്ന വിജയ് ബാബുവുമായി പ്രശ്നമുണ്ടാകാന്‍ കാരണമെന്ന് സാന്ദ്ര തോമസ് വ്യക്തമാക്കുന്നു. പെട്ടെന്നുണ്ടായ ഒരു വികാരത്തിന്റെ പുറത്ത് അങ്ങോട്ടും ഇങ്ങോട്ടും ഉണ്ടായ അടിയാണ് വലിയൊരു പ്രശ്നത്തിലേക്ക് വഴിതെളിച്ചതിനും സാന്ദ്ര ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു.

Also Read:ലിജിന്‍ ജോസിന്റെ ‘ചേര’യിൽ നിമിഷയ്ക്ക് മാതാവിന്റെ രൂപം, റോഷന് കുരിശില്‍ നിന്നിറക്കിയ യേശുവിന്റേയും: വിവാദം

‘സിനിമയുടെ കാര്യത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും സ്വത്ത് തര്‍ക്കങ്ങളുണ്ടായിട്ടില്ല. പെട്ടെന്നുണ്ടായ ഒരു വികാരത്തിന്റെ പുറത്ത് അങ്ങോട്ടും ഇങ്ങോട്ടും അടിയായതാണ്. പക്ഷെ, ആശുപത്രിയില്‍ എത്തുമ്പോഴാണ് മാന്‍ഹാന്‍ഡിലിങ്ങാണെന്നും കേസ് കൊടുക്കണമെന്നും അറിയുന്നത്. കേസ് അവര്‍ കൊടുത്തതും താന്‍ അറിഞ്ഞില്ല. പൊലീസ് സ്റ്റേഷനില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് പോയതും താന്‍ അറിഞ്ഞില്ല. പെട്ടെന്ന് ആകെ പരിഭ്രമിച്ചുപോയി. വിജയ് ഒരു ബന്ധവുമില്ലാത്ത പോസ്റ്റൊക്കയിട്ടു.

ആളുകള്‍ പുറത്തു വിചാരിക്കുന്നതുപോലെ ഒരു പ്രശ്നമല്ലായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം തന്റെ ഫസ്റ്റ് ബേബിയാണ് ഫ്രൈഡേ ഫിലിം ഹൗസ്. തന്റെ കുട്ടിയോട് ആരെങ്കിലും എന്തെങ്കിലും ചെയ്താല്‍ സഹിക്കാന്‍ പറ്റോ? താന്‍ മുഖം നോക്കാതെ നടപടിയെടുത്തു. അത് വിജയിക്ക് വേദനയുണ്ടാക്കി. ആ വിഷയത്തിന് ശേഷം സിനിമ തന്നെ വേണ്ട എന്നു തീരുമാനിച്ചു. എല്ലാം വിജയ് ബാബുവിന് വിട്ടുകൊടുക്കുകയാണ് ചെയ്തത്. സിനിമയേ വേണ്ട എന്ന് ഞാൻ പറഞ്ഞു. അപ്പോഴേക്ക് ശരിക്കും മടുത്തു’, സാന്ദ്ര തുറന്നു പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button