കൊച്ചി: ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന ‘ചേര’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഫേസ്‌ബുക്കിൽ പങ്കുവെച്ച നടന്‍ കുഞ്ചോക്കോ ബോബനെതിരെ സൈബര്‍ ആക്രമണം. ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ചേര’. കുരിശില്‍ നിന്നും ഇറക്കിയ ശേഷം മാതാവിന്റെ മടിയില്‍ കിടക്കുന്ന യേശുവിന്റെ ചിത്രവുമായി ‘ചേര’യുടെ പോസ്റ്ററിന് സാമ്യമുണ്ടെന്നാരോപിച്ചാണ് സൈബര്‍ ആക്രമണം. അര്‍ജുന്‍ എംസി നിര്‍മിക്കുന്ന ചിത്രത്തില്‍ നിമിഷ സജയന്‍, റോഷന്‍ മാത്യൂ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
മൈക്കലാഞ്ജലോയുടെ വിഖ്യാത ശില്‍പ്പം പിയത്തയെ ഓര്‍മ്മിപ്പിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. സംവിധായകനും നിമിഷയ്ക്കും റോഷനുമെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. പോസ്റ്റര്‍ പിന്‍വലിച്ചില്ലെങ്കില്‍ അനുഭവിക്കും എന്നാണു ചിലര്‍ പറയുന്നത്. ‘പടം ഇറങ്ങുന്നതിനു മുന്‍പ് തന്നെ ജന ശ്രദ്ധ മാക്‌സിമം പിടിച്ചുപറ്റനുള്ള പുതിയ രീതി കൊള്ളാം, ഇത് നോക്കി നില്‍ക്കാന്‍ ആവില്ല, മലയാള സിനിമയിലെ താലിബാനിസം അവസാനിപ്പിക്കണം’, ‘ഈ സിനിമ ഇറക്കാൻ ഒരു കാരണവശാലും അനുവദിക്കില്ല’ എന്ന തുടങ്ങിയ കമന്റുകളാണ് സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടുന്നത്.
‘മിസ്റ്റര്‍ കുഞ്ചാക്കോ ബോബന്‍ വര്‍ഷങ്ങളായി അച്ഛന്മാരെയും കൂദശകളെയും കളിയാക്കിയും അപമാനിച്ചും ജീവിച്ചുപോരുന്ന മാന്യനാണ്. കള്ളകടത്തും മലദ്വാരം വഴിയും വരുന്ന കോടികള്‍ മേടിച്ചു നക്കുമ്പോള്‍ നീയൊക്കെ ഒന്നോര്‍ത്തോളൂ, നാളെ നിന്റെ ഒക്കെ അണ്ണാക്കില്‍ വെച്ച് പൊട്ടിക്കാന്‍ സാധനം ആയിട്ട് താലിബാന്‍ മോഡല്‍ വരും’ എന്നിങ്ങനെയാണ് മറ്റു കമന്റുകള്‍.
‘അല്ല ചാക്കോച്ചന്‍,, നിങ്ങള്‍ സിനിമാക്കാര്‍ക്ക് മര്യാദ എന്നൊരു സാധനം ഇല്ലാതയോ അതോ അഹങ്കാരം കൂടിയത് കൊണ്ടാണോ.? ആദ്യം ഒരു പേര് ആരുന്നു.. അത് ഒരു പേര് മാത്രം അല്ലേ എന്നോര്‍ത്തു സമാധാനിച്ചു. അതിന്റെ പ്രശനങ്ങള്‍ കഴിയുന്നതിനു മുന്നേ അടുത്തത്. ഇങ്ങനെ കുറെ ആള്‍ക്കാരുടെ വിശ്വാസതെ അപമാനിച്ചിട്ട് അവരുടെ വായിലിരിക്കുന്ന തെറി മുഴുവന്‍ കേട്ടാലെ നിങ്ങള്‍ക്കൊക്കെ ഉറക്കം വരു എന്നായോ ഇപ്പൊ. അതോ അവരൊക്കെ പരസ്പരം ഈ പേര് പറഞ്ഞു തമ്മില്‍ തല്ലി ചാവന്‍ നോക്കി ഇരിക്കുവാണോ?’ എന്നും ചിലര്‍ ചോദിക്കുന്നു.
Also Read:‘ഒരല്‍പം വൈകിപ്പോയി’: മഹാലക്ഷ്മിക്കൊപ്പം പൂക്കളമിട്ട് മീനാക്ഷി, ചിത്രം വൈറൽ
‘കര്‍ത്താവിനെ വിറ്റും കാശു വാങ്ങുന്ന ക്രിസ്ത്യാനി’..മാര്‍ക്കറ്റ് തന്ത്രം അതും ഈശോയുടെയും ദൈവമാതാവിന്റെയും ചിത്രം വച്ച്. തിന്മയുടെ ആധിപത്യം നിങ്ങളുടെ കുടുംബത്തിന്റെ തലമുറയുടെ നാശത്തിന് കാരണമാകും… അത് കാലം തെളിയിക്കും…’ എന്നാണ് മറ്റൊരാളുടെ കമന്റ്. മതവികാരം വ്രണപ്പെട്ടുവെന്നും ചിത്രത്തിനെതിരെ വൈദികർ അടക്കമുള്ളവർ രംഗത്ത് വരണമെന്നും സോഷ്യൽ മീഡിയകളിൽ ആവശ്യമുയരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട നിമിഷയുടെ ഫേസ്‌ബുക്ക് പോസ്റ്റിനു താഴെയും സമാനമായ കമന്റുകൾ പ്രത്യക്ഷപ്പെട്ടു.
ഫ്രൈഡേ, ലോ പോയന്റ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ചേര. ലൈന്‍ ഓഫ് കളേഴ്‌സ് ആണ് നിര്‍മ്മാണം. നജീം കോയയുടേതാണ് തിരക്കഥ. കുരിശില്‍ നിന്നിറക്കിയ യേശുവിനെ വാല്‍സല്യപൂര്‍വം മടിത്തട്ടിലേന്തി നില്‍ക്കുന്ന മാതാവ് മറിയത്തിന്റെ ഭാവമാണ് മൈക്കലഞ്ജലോ ആവിഷ്‌കരിച്ചത്. ഇതിന് സമാനമായ പോസ്റ്ററാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
Post Your Comments