നാദിർഷ – ജയസൂര്യ ചിത്രം ഈശോയ്ക്ക് പിന്നാലെ വിവാദത്തിലായിരിക്കുകയാണ്
നിമിഷ സജയൻ, റോഷൻ മാത്യു എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചേര. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നതോടെ പുതിയ വിവാദങ്ങൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മൈക്കലാഞ്ജലോയുടെ ലോകപ്രശസ്ത ശില്‍പമായ പിയത്തയെ ഓര്‍മിപ്പിക്കുന്ന തരത്തിലാണ് ഉള്ളത്. ഇതാണ് വിവാദങ്ങൾക്ക് കാരണമായത്.
നാദിർഷായുടെ സംവിധാനത്തിൽ ഈശോ എന്ന സിനിമ ഒരുങ്ങുന്നതിൽ വലിയ പ്രതിഷേധമുയർത്തിയ പിസി ജോർജ്ജ് ഈ വിഷയത്തിൽ പ്രതികരിക്കാത്തതിൽ ട്രോളുമായി എത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ. ‘ഞായറാഴ്ച്ച കുറുബാനയ്ക്ക് പോയ പി സി അണ്ണൻ തിരിച്ചു വന്നാൽ ഉടൻ തന്നെ ഭരണിപ്പാട്ട് ആരംഭിക്കുന്നതാണ് , ദി അൾട്ടിമേറ്റ് പൂഞ്ഞാർ സിംഹം’ എന്നൊക്കെയുള്ള ട്രോളുകൾ സജീവമായിക്കഴിഞ്ഞു.
‘മൈക്കൽ ആഞ്ചലോയുടെ ചിത്രത്തെ പ്രതി ഒരു ക്രിസ്ത്യാനിക്കും കുരു പൊട്ടേണ്ട ആവശ്യമില്ല. പിയാത്ത -ഒരമ്മയുടെ ആത്മാവ് പിളർക്കുന്ന ചിത്രമാണ്. ആ ചിത്രം വെച്ച് ബിസിനസ് നടത്തുന്നവൻ നടത്തട്ടെ. അവന്റെ വിശ്വാസം അവനെ രക്ഷിക്കട്ടെ. ക്രിസ്ത്യാനികളെ തെറി പറഞ്ഞ് ഇളക്കാൻ ശ്രമിക്കുന്ന കുറേ ഊളകൾ ഇറങ്ങിയിട്ടുണ്ട്. അതിൽ ആരും പെടരുത്. അത് അവരുടെ ബിസിനസ് തന്ത്രമാണ്. പ്രതികരണ ശേഷിയില്ലാത്ത ക്രിസ്ത്യാനികളുടെ നെഞ്ചത്തു കേറി നിരങ്ങാൻ ഇവറ്റകൾക്ക് നല്ല ഉത്സാഹമാണ്. അവർക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ല. എന്തിനാണ് ഈശോ എന്ന സിനിമക്ക് എതിരെ പ്രതികരിച്ചത് എന്ന് കുറേ നാമക്രിസ്ത്യാനികൾക്കും മനസിലായില്ല. അവർ കോഴി കൂവിക്കഴിയുമ്പോഴേ അറിയൂ. അതിന് കാലമെടുക്കും.’
‘ഇപ്പോൾ ക്രിസ്ത്യാനിക്കും ക്രിസ്തുവിന്റെ പടത്തേയും വെച്ച് വിലപേശുന്നവർ സ്വയം അറിഞ്ഞുകൊള്ളും ഏതായിരുന്നു ശരി ഏതായിരുന്നു തെറ്റ് എന്ന്. ക്രിസ്ത്യാനികൾ (വിശ്വാസികൾ )ക്ഷമയോടെ കാത്തിരിക്കുക. ഇവരുടെയൊക്കെ സിനിമകൾ ബഹിഷ്കരിക്കുക. അത് അവരവരുടെ വ്യക്തി സ്വാതന്ത്ര്യത്തിന് അനുസരിച്ച് ഉചിതമായത് ചെയ്യുക. ചേര എടുക്കുന്നവർ എടുക്കട്ടെ. അതിന് ചേരി തിരിക്കാൻ ശ്രമിക്കുന്നവരെ അവരുടെ വഴിക്ക് വിട്ടേക്കുക.’- എന്നിങ്ങനെയുള്ള കമന്റുകൾ പോസ്റ്ററിന് ലഭിക്കുന്നുണ്ട്
Post Your Comments