മകള്‍ക്കൊപ്പമുള്ള ഓണ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുകയാണ് ഗായിക അമൃത സുരേഷ്. മകള്‍ പാപ്പുവെന്നു വിളിക്കുന്ന അവന്തികയ്ക്കൊപ്പമുള്ള സംഭാഷണം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു കുറിപ്പിനൊപ്പമാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. മകളാണ് തന്നെ പൂര്‍ണമാക്കുന്നതെന്നും തന്റെ ജീവന് കുഞ്ഞിനു വേണ്ടി മാത്രമാണ് എന്നുമാണ് അമൃത കുറിക്കുന്നത്. എന്നാൽ ആ പോസ്റ്റിനു മോശം കമന്റുമായി ചിലർ എത്തിയിട്ടുണ്ട്.
അമൃതയുടെ കുറിപ്പ്
പാപ്പു : “അമ്മക്ക് ഓണത്തിന് എന്താ ഏറ്റവും ഇഷ്ട്ടം ? …”
“പപ്പൂന്റെ ഉമ്മ ”
പാപ്പു : “”അപ്പൊ എന്നെ മാത്രം മതിയോ …?”
” പാപ്പൂനെ മാത്രം മതി…”
പാപ്പു : ” എന്റെ ചക്കര അമ്മക്ക്, എന്റെ ചക്കര ഉമ്മ ”
വേറെ എന്താണ് എന്റെ ജീവിതത്തില്‍ എനിക്കു വേണ്ടത്
അവളാണ് എന്നെ പൂര്‍ണമാക്കുന്നു
ഇതു മതി, ഇതു മാത്രം മതി.. എന്റെ ജീവന് എന്റെ കുഞ്ഞിന് വേണ്ടി മാത്രം..
ഈ പോസ്റ്റിനു ചില ബാലയുടെ രണ്ടാം വിവാഹവുമായി ചേർത്തുകൊണ്ടുള്ള കമന്റുകളുടെ എത്തിയിരുന്നു. അവർക്കെല്ലാം താരം മറുപടിയും നൽകി. തോറ്റവരുടെ ജീവിതം എന്നായിരുന്നു ഒരാളുടെ കമന്റ്. ‘ആരെ കുറിച്ചാണ് താങ്കള്‍ പറയുന്നത്..? മക്കള്‍ നിങ്ങള്‍ക്ക് തോല്‍വിയാണോ ? താങ്കളും ഒരു മകനല്ലേ ? സ്വന്തം ‘അമ്മ കെട്ടിപ്പിടിക്കുമ്ബോള് , നിങ്ങള്‍ക്ക് അങ്ങനെ തോന്നുവൊ സഹോദരാ …? എന്തിന് ഇങ്ങനെ പരാമര്‍ശിക്കുന്നു ? കഷ്ടം തന്നെ’- എന്നായിരുന്നു അയാള്‍ക്ക് അമൃത നല്കിയ മറുപടി.
‘കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്ബഴം കാക്ക കൊത്തി പോയി’ എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തത്. ‘ഞാന്‍ കാത്തു സൂക്ഷിച്ച മാമ്ബഴം ആണ് എന്റെ മകള്‍ സഹോദരാ’ എന്നാണ് അയാളോടുള്ള അമൃതയുടെ മറുപടി.
Post Your Comments