GeneralLatest NewsMollywoodNEWS

വളരെ മര്യാദ ഉള്ള ഒരു വ്യക്തിയായിരുന്നു ചിത്ര, മരണവാര്‍ത്ത കേട്ട് താന്‍ ഞെട്ടിപ്പോയി: ഇന്നസെന്റ്

അവര്‍ വളരെ സൂക്ഷിച്ചു ജീവിക്കുന്ന ആളാണ്. എന്നാല്‍ ദൈവം വിളിച്ചപ്പോള്‍ അവര്‍ പോയി

നടി ചിത്രയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദനയിലാണ് സിനിമാ ലോകം. ചിത്രയുടെ മരണവാര്‍ത്ത കേട്ട് താന്‍ ഞെട്ടിപ്പോയി എന്ന് നടൻ നടൻ ഇന്നസെന്റ്. വളരെ നല്ല ഒരു വ്യക്തിത്വത്തിന് ഉടമയായിരുന്നു എന്നും ഈ മരണം മലയാള സിനിമയുടെ നഷ്ടമാണെന്നും റിപ്പോര്‍ട്ടര്‍ ടിവി നൽകിയ പ്രതികരണത്തിൽ ഇന്നസെന്റ് പറഞ്ഞു.

ഇന്നസെന്റിന്റെ വാക്കുകള്‍:

ദേവാസുരം, അമരം, മിസ്റ്റര്‍ ബട്ളര്‍ തുടങ്ങി നിരവധി സിനിമകളില്‍ ചിത്ര മികച്ച പ്രകടനം കാഴ്ചവെച്ചു. പലരും മരിക്കുമ്ബോള്‍ മറ്റുള്ളവര്‍ പര്യായം അവര്‍ വളരെ നല്ല മനുഷ്യന്‍ ആയിരുന്നു എന്ന്. എന്നാല്‍ ഇത് ഒരിക്കലും അങ്ങനെയല്ല. വളരെ മര്യാദ ഉള്ള ഒരു വ്യക്തിയായിരുന്നു ചിത്ര. നല്ല ഒരു നടി തന്നെയായിരുന്നു. ചിത്രയുടെ മരണവാര്‍ത്ത കേട്ടപ്പോള്‍ ഞെട്ടല്‍ തോന്നി. അവര്‍ വളരെ സൂക്ഷിച്ചു ജീവിക്കുന്ന ആളാണ്. എന്നാല്‍ ദൈവം വിളിച്ചപ്പോള്‍ അവര്‍ പോയി. മലയാള സിനിമയ്ക്ക് നഷ്ടം എന്നേ പറയാന്‍ സാധിക്കൂ. വ്യക്തിപരമായി അത്ര ഓര്‍മ്മകള്‍ ഒന്നും തന്നെ ഇല്ല. ദേവാസുരം പോലുള്ള സിനിമകളില്‍ അഭിനയിച്ചിരുന്നു എങ്കിലും ഒന്നിച്ചുള്ള രംഗങ്ങള്‍ ഇല്ലായിരുന്നു.

read also: ‘ട്രാവന്‍കൂര്‍ സിസ്റ്റേഴ്സ്’ ഓണചിത്രങ്ങളുമായി അഹാന

ഇന്നുപകല്‍ 5.30യോടെ ചെന്നൈയിലെ വസതിയില്‍ വെച്ചായിരുന്നു ചിത്രയുടെ അന്ത്യം. ഹൃദയാഘാതം മൂലമായിരുന്നു മരണം. 56 വയസ്സായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button