ചെന്നൈ: പ്രശസ്ത നടി ചിത്ര അന്തരിച്ചു. 56 വയസായിരുന്നു. ചെന്നൈയിലെ വസതിയില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ചെന്നൈയില്‍ ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം താമസിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് ഹൃദയാഘാതം മൂലം മരിച്ചത്. അവരുടെ മൃതദേഹം ഇപ്പോള്‍ ആശുപത്രിയിലേക്ക് മാറ്റി. വിവിധ ഭാഷകളിലായി നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
മലയാളം, തമിഴ് എന്നിവയിലായിരുന്നു താരം തിളങ്ങിയിരുന്നത്. രാജപാര്‍വൈയാണ് ആദ്യസിനിമ. ആട്ടക്കലാശമാണ് ആദ്യ മലയാള ഹിറ്റ് ചിത്രം. തെന്നിന്ത്യയിലെ ഒട്ടുമിക്ക നായകര്‍ക്കൊപ്പവും ചിത്ര അഭിനയിച്ചിട്ടുണ്ട്. ആട്ടക്കലാശത്തില്‍ മോഹന്‍ലാലിന്റെ നായികയായിട്ടായിരുന്നു നടി തിളങ്ങിയത്.
കൊച്ചിയില്‍ രാജഗോപാലിന്റെയും ദേവിയുടെയും മകളായി 1965ല്‍ ജനിച്ചു. കൊച്ചി ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ പഠിച്ചു. അച്ഛന്‍ മൈലാപ്പൂരില്‍ റെയില്‍വേയില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറായിരുന്നതിനാല്‍ പിന്നീട് ഐസിഎഫ് സ്‌കൂളിലാണ് പഠിച്ചത്. 1990ല്‍ വിജയരാഘവനെ വിവാഹം ചെയ്തു. ശ്രുതി എന്ന മകളുണ്ട്.
Post Your Comments