GeneralLatest NewsMollywoodNEWS

കയ്യിലുള്ള തങ്കത്തെകളഞ്ഞ് മുക്ക് പണ്ടത്തിന്റെ പിന്നാലെ പോകുന്നതെന്തിന്? ബാലയുടെ രണ്ടാംവിവാഹത്തിൽ മലയാളികളുടെ പ്രതികരണം

അച്ഛന്റെ പുതിയ ഭാര്യയെ കാണാനും കേൾക്കാനും ഉള്ള അവസ്ഥ ഇപ്പോഴത്തെ മകൾക്ക് വരാതിരിക്കട്ടെ

മലയാളത്തിന്റെ പ്രിയനടന്മാരിൽ ഒരാളാണ് ബാല. താരത്തിന്റെ രണ്ടാം വിവാഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. എട്ടുവർഷമായി ബാച്ചിലർ ലായി ജീവിക്കുന്ന താൻ അച്ഛന്റെ ആഗ്രഹമായ തന്റെ വിവാഹത്തിനായി ഒരുങ്ങുന്നുവെന്നു ദിവസങ്ങൾക്ക് മുൻപാണ് ബാല സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു വീഡിയയിലൂടെ ശ്രീശാന്ത് കഴിഞ്ഞ ദിവസം ബാലയുടെ വധുവിനെയും പരിചയപ്പെടുത്തിയിരുന്നു.

എന്തിനും ഏതിനും അഭിപ്രായം പറയുന്ന മലയാളികൾ ബാലയുടെ വിവാഹത്തോട് പ്രതികരിക്കുന്നതാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ബാല പങ്കുവച്ച ഒരു വീഡിയോയ്ക്ക് താഴെ പലരും ഈ വിവാഹത്തോടുള്ള തങ്ങളുടെ കമന്റുകളുമായി എത്തിക്കഴിഞ്ഞു. ‘കയ്യിലുള്ള പത്തരമാറ്റ് തങ്കത്തെ കളഞ്ഞു കൊണ്ട് എന്തിനാണ് മുക്ക് പണ്ടത്തിൻറെ പിന്നാലെ പോകുന്നത്? നിങ്ങളുടെ തീരുമാനം ഇത്രയും അപക്വത നിറഞ്ഞതാണ്. എങ്കിലും ജീവിതത്തിൽ ഇനി ഒരു ട്രാജഡി ഉണ്ടാവാതിരിക്കട്ടെ. അതോടൊപ്പംതന്നെ അച്ഛൻറെ പുതിയ ഭാര്യയെ കാണാനും കേൾക്കാനും ഉള്ള അവസ്ഥ ഇപ്പോഴത്തെ മകൾക്ക് വരാതിരിക്കട്ടെ’ – എന്നാണു ഒരാൾ പറയുന്നത്.

read also: ഞാൻ ഒരുകാലത്ത് മുസ്ലീം ആയിരുന്നു, പബ്ലിക്കായി മദ്യപിച്ച് ആനന്തലബ്ദിയിലാറാടി റോഡിലൂടെ നടന്നിട്ടുണ്ടത്രേ? ജെസ്‌ല

‘സ്വന്തം നാട്ടിൽ നിന്നു തന്നെ വേണം വിവാഹം കഴിക്കുവാൻ. എന്തെങ്കിലും വാശി പുറത്ത് മറ്റൊരു നാട്ടിലെ പെൺകുട്ടിയെ കല്യാണം കഴിച്ചാൽ പിന്നീട് ജീവിതകാലം മുഴുവൻ അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാവും. ഇപ്പോഴുള്ള ബന്ധം എങ്കിലും നല്ല രീതിയിൽ മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കട്ടെ. ഇല്ലെങ്കിൽ രണ്ടു നാട്ടുകാരും നിങ്ങൾക്ക് എതിരെ ആവും’ – എന്നും ഒരാൾ പറയുന്നുണ്ട്.

താരങ്ങളുടെ രണ്ടാം വിവാഹം, വിവാഹമോചനം തുടങ്ങിയ വാർത്തകൾ വരുമ്പോൾ മലയാളികൾ ഇത്തരം ഉപദേശങ്ങളുമായി എത്താറുണ്ട്. അമ്പിളി -ആദിത്യൻ വിവാഹ സമയത്തും ചെമ്പൻ വിനോദിന്റെ രണ്ടാം വിവാഹ സമയത്തും ഇത് പോലെ രൂക്ഷമായ ചില പ്രതികരണങ്ങൾ ഉണ്ടായിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button