GeneralLatest NewsMollywoodNEWS

നടൻ ബാലയുടെ വധുവിനെ ആരാധകര്‍ക്ക് പരിചയപ്പെടുത്തി ശ്രീശാന്ത്

സെപ്തംബര്‍ 5 നാണ് ബാലയുടെ വിവാഹം എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത

മലയാളത്തിന്റെ പ്രിയ നടനാണ് ബാല. താരത്തിന്റെ വിവാഹമാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ച. ആദ്യ വിവാഹം വേര്പിരിഞ്ഞതിനു പിന്നാലെ രണ്ടാം വിവാഹത്തെക്കുറിച്ചു പല അഭിമുഖങ്ങളിലും ചോദ്യങ്ങൾ ഉയർന്നിരുന്നു. ദിവസങ്ങൾക്ക് മുൻപാണ് ബാല താൻ വിവാഹം ചെയ്യാൻ പോകുന്നുവെന്ന കാര്യം ആരാധകരെ അറിയിച്ചത്.

സെപ്തംബര്‍ 5 നാണ് ബാലയുടെ വിവാഹം എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത. അതിനു പിന്നാലെ താരത്തിന്റെ വധുവിനെ പരിചയപ്പെടുത്തി എത്തിയിരിക്കുകയാണ് ശ്രീശാന്ത്. ബാലയ്‌ക്കൊപ്പമുള്ള വീഡിയോയിലാണ് ശ്രീശാന്ത് നടന്റെ വധുവിനെ പരിചയപ്പെടുത്തിയത്.

read also: ‘വൃത്തികെട്ടവര്‍ ചര്‍ച്ച നടത്തുന്നത് എന്റെ അടിവസ്ത്രത്തിന്റെ നിറത്തെക്കുറിച്ചാണ്’: വിമർശനത്തിനു മറുപടിയുമായി താരം

‘ഇത് മികച്ച ഒരു സായാഹ്നം തന്നെ. ബാല അണ്ണയ്ക്കും വൈഫിനും എന്റെ ഭാര്യയ്ക്കുമൊപ്പം’, എന്നാണ് വിഡിയോയില്‍ ശ്രീശാന്ത് പറയുന്നത്. തൊട്ടടുത്തായി ശ്രീശാന്തിന്റെ ഭാര്യയേയും ബാലയേയും അദ്ദേഹത്തിന്റെ വധുവിനേയും കാണാം. അതിന് ശേഷം ഇരുവരും ചേര്‍ന്ന് ക്രിക്കറ്റ് കളിക്കുന്നതും കാണാം. ബാല തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ വീഡിയോ പങ്കുവെച്ചത്.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഒരു ബാച്ചിലര്‍ ലൈഫ് ആണ് താൻ ജീവിക്കുന്നതെന്നും അച്ഛന്‍ മരിക്കുന്നതിന് മുമ്ബ് അവസാനമായി ആവശ്യപ്പെട്ടത് തന്റെ വിവാഹം ആണെന്നും ബാല നേരത്തെ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments


Back to top button