BollywoodGeneralLatest NewsNEWSSocial MediaTollywood

ഭർത്താവിനൊപ്പം ബാഴ്സലോണയിൽ നിന്നും മടങ്ങിയെത്തി ശ്രിയ ശരൺ: മുംബൈയിൽ വീട് അന്വേഷിക്കുന്നതായി താരം

ഭർത്താവിനൊപ്പം മുംബൈയിൽ നിന്നുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ശ്രിയ പങ്കുവെച്ചിട്ടുണ്ട്

മുംബൈ: മലയാളികൾ ഉൾപ്പടെ നിരവധി ആരാധകരാണ് നടി ശ്രിയ ശരണിനുള്ളത്. വിദേശിയായ ആൻഡ്രൂവിനെയാണ് ശ്രിയ വിവാഹം ചെയ്തിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ എല്ലാം പങ്കുവെയ്ക്കാറുളള ശ്രിയ ഇപ്പോൾ പങ്കുവെച്ച ചിത്രവും കുറിപ്പുമാണ് ശ്രദ്ധേയമാകുന്നത്. ഭര്‍ത്താവ് ആൻഡ്രൂക്കൊപ്പം മുംബൈയിലേക്ക് മടങ്ങിയെത്തി എന്ന വിവരമാണ് ശ്രിയ പങ്കുവെയ്ക്കുന്നത്.

ഭർത്താവിനൊപ്പം മുംബൈയിൽ നിന്നുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ശ്രിയ പങ്കുവെച്ചിട്ടുണ്ട്. മുംബൈയിൽ ശ്രിയ പുതിയൊരു വീട് അന്വേഷിക്കുകയാണ് എന്നും നടി പറയുന്നു.

2018 ലാണ് ആൻഡ്രി കോഷീവും ശ്രിയ ശരണും വിവാഹിതരാകുന്നത്. ഇതിനുശേഷം ആൻഡ്രിക്കൊപ്പം ശ്രിയയും ബാഴ്സലോണയിലേക്ക് താമസം മാറ്റുകയായിരുന്നു.

അതേസമയം രാജമൗലി ഒരുക്കുന്ന ആർആർആർ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് ഗംഭീര തിരിച്ചു വരവ് നടത്താനൊരുങ്ങുകയാണ് ശ്രിയ. അജയ് ദേവഗന്റെ ജോഡിയായിട്ടായിരിക്കും ശ്രിയ എത്തുക എന്നാണ് സൂചന.

സുജന റാവുവിന്റെ ആദ്യ സംവിധാന സംരഭമായ ഗമനം എന്ന ചിത്രത്തിലും ശ്രിയ അഭിനയിക്കുന്നുണ്ട്. മൂന്ന് കഥകൾ പറയുന്ന ആന്തോളജിയാണ് ചിത്രം.

shortlink

Related Articles

Post Your Comments


Back to top button