CinemaGeneralLatest NewsMollywoodMovie GossipsNEWS

സിനിമകൾ പൊളിഞ്ഞു നിൽക്കുമ്പോഴാണ്, മമ്മൂട്ടി ഇത് വേണ്ടെന്ന് വെയ്ക്കുന്നത്: മോഹൻലാൽ ഹിറ്റാക്കിയ സിനിമയെ കുറിച്ച് ഷിബു

മോഹന്‍ലാലിന് എല്ലാ തരത്തിലുള്ള സിനിമകളും ചെയ്യാന്‍ പറ്റുമെന്നുള്ളതിന്റെ തുടക്കമായിരുന്നു അതെന്നും ഷിബു ചക്രവർത്തി

മോഹൻലാലിന്റെ ആദ്യ ആക്ഷൻ ചിത്രമാണ് രാജാവിന്റെ മകൻ. അത് വരെ കണ്ട ചിരിപ്പിക്കുന്ന മോഹൻലാലിൽ നിന്ന് വേറിട്ട കഥാപാത്രമായിരുന്നു രാജാവിന്റെ മകനിലേത്. ഇപ്പോഴിതാ ഈ സിനിമയിൽ ആദ്യം മമ്മൂട്ടിയെയാണ് നായകനായി തീരുമാനിച്ചിരുന്നത് എന്ന് പറയുകയാണ് ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവര്‍ത്തി.

മമ്മൂട്ടിക്ക് വേണ്ടി എഴുതിയ ചിത്രമായിരുന്നു രാജാവിന്റെ മകന്‍. അദ്ദേഹം ഡേറ്റ് നല്‍കാത്തതിനാല്‍ ചിത്രം മോഹന്‍ലാലിനെ തേടിയെത്തുകയായിരുന്നുവെന്നും ഷിബു ചക്രവർത്തി പറഞ്ഞു. സഫാരി ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്ന് പറഞ്ഞത്.

ഷിബു ചക്രവർത്തിയുടെ വാക്കുകൾ:

‘രാജാവിന്റെ മകന്‍ എന്ന ചിത്രത്തിന് മമ്മൂട്ടി വെറുതെയായിരുന്നില്ല ഡേറ്റ് കൊടുക്കാതിരുന്നത്. ആറോ ഏഴോ ചിത്രമായിരുന്നു ഒരുപോലെ പൊളിഞ്ഞത്. ഈ സമയത്താണ് അടുത്ത പടവുമായി എത്തുന്നത്. അതുകൊണ്ട് മമ്മൂക്ക ഡേറ്റ് കൊടുക്കാന്‍ വിസമ്മതിച്ചു. എന്നാല്‍ ഈ തിരക്കഥ കൊണ്ട് ഗുണം കിട്ടിയത് മോഹന്‍ലാലിന് ആയിരുന്നു.

അതുവരെ പുറത്ത് വന്ന പ്രിയന്‍ ചിത്രങ്ങള്‍ക്ക് ഒരു പാറ്റേണ്‍ ഉണ്ടായിരുന്നു. ഒരു കൂട്ടം തമാശ പടങ്ങളുടെ ഗ്രൂപ്പില്‍ നിന്നായിരുന്നു മോഹന്‍ലാല്‍ വന്നത്. എന്നാല്‍ അങ്ങനെ വന്ന മോഹന്‍ലാലിന്റെ ഇമേജില്‍ ഒരിക്കലും ഒരാളും രാജാവിന്റെ മകന്‍ പേലുള്ള ചിത്രം ചിന്തിക്കില്ല. സീരിയസ് കഥാപാത്രങ്ങള്‍ മാത്രം ചെയ്തുവന്ന മമ്മൂക്കയ്ക്ക് വേണ്ടി എഴുതിയ ചിത്രമായിരുന്നു രാജാവിന്റെ മകന്‍. അത് മോഹന്‍ലാലിലേക്ക് വന്നപ്പോള്‍ അതുവരെ ആരും കാണാത്ത നടന്റെ മുഖമായിരുന്നു ചിത്രത്തിലൂടെ പ്രേക്ഷകര്‍ കണ്ടത്.

സിനിമയില്‍ ഓരേയൊരു സീനില്‍ മാത്രമാണ് മോഹന്‍ലാല്‍ ചിരിക്കുന്നത്. അതുവരെ ചെയ്ത ചിത്രങ്ങളിലെല്ലാം ആദ്യം മുതല്‍ അവസാനം വരെ ചിരിപ്പിക്കുന്ന കഥാപാത്രങ്ങളായിരുന്നു അദ്ദേഹം ചെയ്തത്. എന്നാല്‍ രാജാവിന്റെ മകനില്‍ വന്നപ്പോള്‍ ഒരേയൊരു സീനില്‍ മാത്രമാണ് അദ്ദേഹം ചിരിക്കുന്നത്. ബാക്കി ആ സിനിമയില്‍ മോഹന്‍ലാല്‍ ചിരിക്കുന്ന രംഗങ്ങളില്ല. ആ ഒരു മാറ്റം മലയാള സിനിമയിലെ മറ്റൊരു താരോദയത്തിന് കാരണമായി. അതുപോലെ തന്നെ മറ്റൊരു പാറ്റേണിലുളള ചിത്രങ്ങളും ഉണ്ടായി. മോഹന്‍ലാലിന് എല്ലാ തരത്തിലുമുളള ചിത്രങ്ങള്‍ ചെയ്യാന്‍ പറ്റുമെന്നുള്ളതിന്റെ തുടക്കമായിരുന്നു രാജാവിന്റെ മകന്‍’, ഷിബു ചക്രവര്‍ത്തി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button