GeneralLatest NewsNEWSTV Shows

താനും ഭര്‍ത്താവും വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ടവർ, മതം തങ്ങളുടെ വീട്ടിലെ വിഷയമല്ല: രശ്മി ബോബന്‍ പറയുന്നു

ഒരുക്കാനുള്ള പൂക്കള്‍ മുതല്‍ സദ്യ വരെ കാശ് കൊടുത്താല്‍ വാങ്ങാന്‍ ലഭിക്കും

കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് രശ്മി ബോബന്‍. സംവിധായകനും നടനുമായ ബോബന്‍ സാമുവലാണ് രശ്മിയുടെ ഭർത്താവ്. ഒരു അഭിമുഖത്തിൽ രശ്മി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറല്‍ ആകുന്നത്. മനുഷ്യരാശിയുടെ നിലനില്‍പ്പിന് മതം ആവശ്യമില്ലെന്നാണ് താരം പറയുന്നത്. താനും ഭര്‍ത്താവും വ്യത്യസ്ത മതവിഭാഗങ്ങള്‍ ആയതുകൊണ്ട് ഓണവും ക്രിസ്തുമസും ഈസ്റ്ററും എല്ലാം തുല്യ പ്രാധാന്യത്തോടെ ആഘോഷിക്കാറുണ്ട് എന്ന് രശ്മി പറയുന്നു.

‘മതം തങ്ങളുടെ വീട്ടിലെ വിഷയമല്ല. താനും ഭര്‍ത്താവും വ്യത്യസ്ത മതവിഭാഗങ്ങള്‍ ആയതു കൊണ്ട് ഓണവും ക്രിസ്തുമസും ഈസ്റ്ററും എല്ലാം തുല്യ പ്രാധാന്യത്തോടെ ആഘോഷിക്കാറുണ്ട്. മനുഷ്യരാശിയുടെ നിലനില്‍പ്പിനു മതം ആവശ്യമില്ല. ഇതേ കാര്യങ്ങള്‍ മക്കള്‍ക്കും പറഞ്ഞു കൊടുക്കാറുണ്ട്. നല്ല മനുഷ്യരായി ജീവിക്കുക എന്നതാണ് ഏറ്റവും പ്രധാനം.’- രശ്മി പറയുന്നു.

read also: കണ്ണാടിക്ക് പകരം ക്യാമറയിൽ നോക്കി മേക്കപ്പിട്ട് സണ്ണി ലിയോൺ: വൈറൽ ചിത്രം

‘ഓണം എല്ലാ കാലത്തും പ്രത്യേകത നിറഞ്ഞതാണ്. കുട്ടിക്കാലത്ത് പൂക്കളമിടലും, സദ്യ ഒരുക്കലും, സദ്യ ഉണ്ണലും ഒക്കെയും മധുരമുള്ള ഓര്‍മ്മകള്‍ ആണ്. എന്നാല്‍ ഇപ്പോള്‍ കാലം മാറിയതോടെ ഓണത്തിന്റെ രീതികളിലും മാറ്റം വന്നു. ഒരുക്കാനുള്ള പൂക്കള്‍ മുതല്‍ സദ്യ വരെ കാശ് കൊടുത്താല്‍ വാങ്ങാന്‍ ലഭിക്കും. ഇതില്‍ ആരെയും കുറ്റം പറയാന്‍ ഒക്കില്ല. മിക്കവാറും വീടുകളില്‍ സ്ത്രീകള്‍ തന്നെയായിരിക്കും എല്ലായ്‌പ്പോഴും അടുക്കളയില്‍. അപ്പോള്‍ ഒരു ദിവസം അവധി എടുക്കുന്നതില്‍ തെറ്റില്ല. പിന്നെ അടുക്കളയില്‍ പുരുഷനും സ്ത്രീയും തുല്യമായി കാര്യങ്ങള്‍ പങ്കിട്ടാല്‍ ഓണം പൈസ കൊടുത്തു വാങ്ങേണ്ടതില്ല’- രശ്മി പറയുന്നു.

shortlink

Post Your Comments


Back to top button