കറുത്തമുത്ത് എന്ന പരമ്പരയിലെ നായികയായെത്തി കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് പ്രേമി വിശ്വനാഥ്. അമ്പിളി ദേവിയുടെയും ആദിത്യന്റെയും ദാമ്പത്യ പ്രേശ്നവും പോലീസ് കേസുമെല്ലാം സോഷ്യൽ മീഡിയയിൽ ഇപ്പോഴും ചർച്ചാവിഷയമാണ്. സഹപ്രവർത്തകർ കൂടിയായ ഇവരെക്കുറിച്ചു പ്രേമി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ആരാധകർക്കിടയിൽ ശ്രദ്ധനേടുന്നത്.
കഴിഞ്ഞ ദിവസം അമ്പിളി ദേവി ആരോപിച്ച കാര്യങ്ങള്‍ കള്ളം ആണെന്നും അമ്ബിളി ദേവിക്ക് മറ്റൊരു ബന്ധം ഉണ്ടെന്നുമുള്ള തെളിവുകൾ ആദിത്യന്‍ കോടതിയിൽ സമർപ്പിച്ചിരുന്നു. ഇപ്പോഴിതാ ആദിത്യനെ പിന്തുണച്ചുകൊണ്ട് കൊണ്ട് എത്തിയിരിക്കുകയാണ് പ്രേമി.
‘സന്തോഷം ന്യൂസ് കണ്ടപ്പോള്‍,ആദിത്യന്‍ നല്ലവനോ മോശക്കാരനോ ആയിരിക്കാം പക്ഷെ അമ്ബിളിയെയും രണ്ടു കുട്ടികളെയും പൊന്നു പോലെ നൊക്കുന്നതു കണ്ടവരാണ് ഞങ്ങള്‍ സഹപ്രവര്‍ത്തകര്‍, 38 പവന്‍ സ്വര്‍ണം അണിഞ്ഞു വധു ആയി വന്ന അമ്ബിളി.കേസ് വന്നപ്പോ അത് 100 പവന്‍ ആണെന്ന് പറഞ്ഞത് മോശമായി പോയി. ഇവിടെ പുരുഷന്മാര്‍ക്കും ജീവിക്കണ്ടേ..കള്ളക്കേസ് എന്തിനു കൊടുക്കണം,രണ്ട് മക്കള്‍ക്കു ഉള്ള വിധി ആണ് ഇന്ന് ഉണ്ടായതു.
ഭര്‍ത്താവിന്റെ കുറ്റങ്ങള്‍ സോഷ്യല്‍ മീഡിയ വഴി അല്ല നിരത്തേണ്ടത് അത് വീട്ടില്‍ തീര്‍ക്കണം അല്ലേല്‍ നിയമം ഉണ്ടല്ലോ, മോശമല്ലേ ജോലി പോലും ചെയ്യാന്‍ അനുവദിക്കാതെ മാനസികമായി തളര്‍ത്തുന്നത്. അദിത്യനു ഒപ്പം ജോലി ചെയ്താ ഞങ്ങള്‍ക്കു ഒന്നും തൊന്നിയട്ടില്ല അയാള്‍ ഒരു മോശക്കാരന്‍ ആണെന്ന്, പുരുഷനും ഇവിടെ നീതി വേണം.’ – പ്രേമി സോഷ്യൽ മീഡിയയിൽ കുറിച്ചു
Post Your Comments