ന്യൂഡൽഹി: കാബൂൾ താലിബാൻ കീഴടക്കിയതോടെ ദിനംപ്രതി ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് അഫ്‌ഗാനിൽ നിന്നും പുറത്തുവരുന്നത്. ഇപ്പോഴിതാ വിഷയത്തിൽ നടി പ്രണിത സുഭാഷിന്റെ പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ചിലർ അഫ്ഗാനിൽ നടക്കുന്ന വിഷയങ്ങളെ വെള്ളപൂശാനായി ‘ഹിന്ദു ഭീകരത’യെ ഒരു കവചമായി ഉപയോഗിക്കുന്നുവെന്നാണ് പ്രണിത പറയുന്നത്. ട്വിറ്ററിലൂടെയാണ് നടിയുടെ പ്രതികരണം.
‘ചിലർ അഫ്ഗാനിൽ നടക്കുന്ന വിഷയങ്ങളെ വെള്ളപൂശാനായി ഹിന്ദു ഭീകരതയെ ഒരു കവചമായി ഉപയോഗിക്കുന്നു. സൂക്ഷിക്കുക ഭാരതമേ ശത്രുക്കൾ ബോർഡറിന് അപ്പുറം മാത്രമല്ല നിങ്ങൾക്ക് ചുറ്റുമുണ്ട്’, പ്രണിത ട്വീറ്റ് ചെയ്യുന്നു. അഫ്‌ഗാനിലെ വിഷയത്തിൽ താലിബാനെതിരെ പ്രതികരിക്കുന്ന ചിലർ അവസാനം പറയുന്നത് ‘ആർ എസ് എസിനെ’ പോലെ എന്നാണു. ഇതിനെയാണ് നദി വിമർശിച്ചത്.
നേരത്തെയും നടി അഫ്ഗാൻ വിഷയത്തിൽ ട്വിറ്ററിൽ പ്രതികരണം രേഖപ്പെടുത്തിയിരുന്നു. താലിബാൻ അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികളെ ബലാത്സംഗം ചെയ്യുകയും അടിമകളാക്കുകയും ചെയ്യുന്ന വാർത്തകൾ കേൾക്കുമ്പോൾ ഭയം തോന്നുന്നുവെന്നും അഫ്ഗാൻ ജനതയുടെ സുരക്ഷയ്ക്കായി ഞങ്ങൾ പ്രാർത്ഥിക്കുന്നുവെന്നുമായിരുന്നു പ്രണിത കുറിച്ചത്.
Post Your Comments