അടുത്തിടയിലായി സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയാകുന്നത് നടൻ ബാലയുടെ വിവാഹവുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങളാണ്. നടൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ വിവാഹത്തിന്റെ സൂചനകൾ നൽകിയത്. ഇപ്പോഴിതാ അത്തരത്തിൽ ബാല പങ്കുവെച്ച മറ്റൊരു വീഡിയോയാണ് വീണ്ടും ചർച്ചയാകുന്നത്.
കൈകളിൽ ഛായം മുക്കി ചാർട്ട് പേപ്പറിൽ ‘Bala V Ellu…’ എന്ന് എഴുതുന്നു. കൂടെ യഥാർഥ സ്നേഹം ഇവിടെ ആരംഭിക്കുന്നുവെന്നും സെപ്റ്റംബർ അഞ്ചാണ് ആ സുദിനം എന്നും കുറിച്ചിട്ടുണ്ട്. വീഡിയോയുടെ അവസാനം ഒരു യുവതിക്കൊപ്പം ബാഡ്മിന്റൻ കളിക്കുന്ന ബാലയെയും കാണാം. ഇതിൽ ബാലയ്‌ക്കൊപ്പമുള്ളത് പ്രതിശ്രുത വധുവാണോ എന്നതാണ് ഇപ്പോൾ ആരാധകരുടെ സംശയം.
നിരവധിപേർ താരത്തിനോട് ഇത് സംബന്ധിച്ച് ചോദ്യങ്ങൾ ഉന്നയിച്ചെങ്കിലും. വ്യക്തമായ മറുപടി താരം നൽകിയിട്ടില്ല.
Post Your Comments