GeneralLatest NewsMollywoodNEWS

അക്കാലത്ത് പേരെടുത്തു നിന്ന ഒരു നായികയെ കൊണ്ട് കട ഉദ്ഘാടനം ചെയ്യിച്ചു, മാസങ്ങള്‍ക്കകം അതു പൂട്ടി: ഊര്‍മ്മിള ഉണ്ണി

അറിയപ്പെടുന്ന സ്വര്‍ണക്കടകളോ , തുണിക്കടകളോ ഒന്നും ഞാന്‍ ഉദ്ഘാടനം ചെയ്തിട്ടില്ല

മലയാളത്തിന്റെ പ്രിയ നടിയും നര്‍ത്തകിയുമാണ് ഊര്‍മ്മിള ഉണ്ണി. തന്റെ ഉദ്ഘാടനങ്ങളുടെ ചരിത്രത്തെക്കുറിച്ചു പങ്കുവയ്ക്കുകയാണ് താരം. ഒരു മാധ്യമത്തിനായി എഴുതിയ കുറിപ്പിലാണ് കേരളത്തിലങ്ങോളമിങ്ങോളമുള്ള അമ്ബലങ്ങളില്‍ പൊങ്കാലക്കു വിളക്കുകൊളുത്തിയതും ചെറുതും വലുതുമായ കടകൾ ഉദ്ഘാടനം നടത്തിയുമായുള്ള കാര്യങ്ങൾ താരം പറയുന്നത്.

‘ നുറുകണക്കിനു ബ്യൂട്ടിപാര്‍ലറുകള്‍ ഉദ്ഘാടനം ചെയ്തിട്ടുണ്ട് ഞാന്‍. എത്രയെണ്ണം വിജയിച്ചു എത്ര പരാജയപ്പെട്ടു എന്നൊന്നും എനിക്കറിയില്ല. അന്ധരായ മാതാപിതാക്കളുടെ ഏകമകന്‍ തുടങ്ങിയ ബേക്കറി മെഴുകുതിരി കത്തിച്ച്‌ പ്രാര്‍ഥിച്ചപ്പോള്‍ അയാള്‍ തന്ന നൂറിന്റെ നോട്ടുകള്‍ തിരിച്ചേല്‍പിച്ച്‌ നന്മ നേര്‍ന്നിട്ടുണ്ട് ഞാന്‍. ആ കട പൂട്ടിപ്പോയി. നാട്ടുകാര്‍ എന്നെ ശപിച്ചു. എന്നാല്‍ അയാള്‍ പിന്നീടു തുടങ്ങിയ ഹോട്ടല്‍ ഇന്നും ഗംഭീരമായി പ്രവര്‍ത്തിക്കുന്നു. അതും തിരികൊളുത്തിയതു ഞാന്‍ തന്നെ.-ഊര്‍മ്മിള പറയുന്നു.

read also: വിവാദ പരാമർശം: സ്വരാ ഭാസ്‌കറിനെതിരെ സൈബർ സെല്ലിനും പൊലീസിനും പരാതി നൽകി

താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ.. ‘ഉദ്ഘാടനങ്ങളുടെ ഉണ്ണി’, ഈ പേര് ആദ്യം വിളിച്ചത് ആരാണെന്ന് ഓര്‍മയില്ല. ഞാന്‍ സിനിമയില്‍ വന്നിട്ട് ഏതാണ്ട് 30 വര്‍ഷം കഴിഞ്ഞു. ഇതിനോടകം കടകളും സ്ഥാപനങ്ങളും മറ്റുമായി 5000 ഉദ്ഘാടങ്ങള്‍ ഞാന്‍ നടത്തിയിട്ടുണ്ട്. 1988ല്‍ എന്റെ ആദ്യ സിനിമയായ മാറാട്ടം ഷൂട്ടിങ് കഴിഞ്ഞ് ഞാന്‍ മടങ്ങി വന്ന ദിവസം എനിക്കൊരു ഫോണ്‍ വന്നു. വടക്കാഞ്ചേരിയില്‍ ഒരു സ്റ്റേഷനറി കട ഉദ്ഘാടനം ചെയ്യാമോ എന്നു ചോദിച്ചു അവര്‍. ഞാന്‍ റോങ് നമ്ബര്‍ എന്നു പറഞ്ഞു. കോള്‍ കട്ട് ചെയ്തു. അവര്‍ വീണ്ടും വിളിച്ചു. എനിക്കെല്ലാം അദ്ഭുതമായിരുന്നു. വീട്ടിലിരിക്കുന്ന എന്നെ വിളിച്ച്‌ കട ഉദ്ഘാടനം ചെയ്യിക്കാന്‍ ഞാനാരാ? പിന്നീട് ഓര്‍ത്തു ശരിയാണ് ഞാന്‍ സിനിമാ താരമായിക്കഴിഞ്ഞു അല്ലേ? കടയ്ക്കു മുമ്ബില്‍ വലിയ ജനക്കൂട്ടമുണ്ടായിരുന്നു. എന്റെ അദ്ഭുതം മാറിയിരുന്നില്ല, അതായിരുന്നു ഉദ്ഘാടനങ്ങളുടെ തുടക്കം.

പിന്നെ നാലുവര്‍ഷം സിനിമയൊന്നും ചെയതില്ല. പക്ഷേ കോളജുകളിലും സ്‌കൂളുകളിലും പലരും എന്നെ മുഖ്യാതിഥിയായി വിളിക്കും. എല്ലാ വിഷയവും ഞാന്‍ അത്യാവശ്യം കൈകാര്യം ചെയ്യും. സ്‌കൂളില്‍ പഠിക്കുമ്ബോഴൊന്നും ഞാനൊരിക്കലും ഒരു പ്രാസംഗികയായിരുന്നില്ല. പക്ഷേ കാലം എന്നെ ഒരു പ്രാസംഗികയാക്കി മാറ്റി. അറിയപ്പെടുന്ന സ്വര്‍ണക്കടകളോ , തുണിക്കടകളോ ഒന്നും ഞാന്‍ ഉദ്ഘാടനം ചെയ്തിട്ടില്ല. മാത്രമല്ല വിദേശ രാജ്യങ്ങളില്‍ പോലും വളരെ ചെറിയ ഓഫിസുകളും, കൊച്ചു കടകളുമാണ് ഞാന്‍ ഉദ്ഘാടനം ചെയ്തിട്ടുള്ളത്. എന്നാല്‍ തുടര്‍ച്ചയായി ഓരോ വര്‍ഷങ്ങളിലായി അഞ്ചു ചെരിപ്പുകടകള്‍, അഞ്ചിടങ്ങളിലായി ഞാന്‍ തന്നെ റിബണ്‍ മുറിച്ചു തുറന്നിട്ടുണ്ട്.

അതിന്റെ ഉടമസ്ഥര്‍ക്ക് അവരുടെ എല്ലാ കടകളും ഞാന്‍ തന്നെ ഉദ്ഘാടനം ചെയ്യണം എന്ന നിര്‍ബന്ധമുള്ളവരാണ്. പറഞ്ഞത് ചോതി നക്ഷത്രക്കാര്‍ എന്തു തുടങ്ങിയാലും അത് പൊലിക്കും എന്ന്. അതുകൊണ്ടാണ് എന്നെ തന്നെ അവര്‍ വിളിച്ചതെന്നും. എനിക്കു സന്തോഷമായി. സ്വല്‍പം അഹങ്കാരവും? പിറ്റേന്ന് ഏതോ ഒരു കാട്ടുമുക്കില്‍ ഒരു കുടുസുമുറിയില്‍ ഒരു സ്വര്‍ണക്കട. ഒരു ഗ്രാമിന്റെ ഒരു ലോക്കറ്റ് അവര്‍ സമ്മാനിച്ചു. വലിയ താമസമില്ലാതെ അവര്‍ ദുബായില്‍ ഒരു സ്വര്‍ണക്കട തുറന്നു. അക്കാലത്ത് പേരെടുത്തു നിന്ന ഒരു നായികയെ കൊണ്ട് അവര്‍ കട ഉദ്ഘാടനം ചെയ്യിച്ചു. മാസങ്ങള്‍ക്കകം അതു പൂട്ടി. ഇതൊക്കെ പിന്നീടാണ് ഞാന്‍ അറിഞ്ഞത്.

അഹങ്കരിക്കാന്‍ ദൈവം എന്നെ അനുവദിച്ചില്ല. ചേര്‍ത്തലയ്ക്കടുത്ത് ഒരു തുണിക്കടയുടെ ഉടമ എന്നെ വിളിച്ചു. അയാള്‍ ചോതി നക്ഷത്രക്കാരനാണ്. അയാളുടെ മകളുടെ പേര് ഊര്‍മിള. രാവിലെ 12 മണിക്ക് പൊരിവെയിലില്‍ ജനക്കൂട്ടത്തിനു നടുവില്‍ നിര്‍ത്തി എന്നെ അയാള്‍ വാനോളം പുകഴ്ത്തി, ഗണപതിയുടെ സ്വന്തം ഊര്‍മിള ഉണ്ണി എന്നാണ് അയാള്‍ പറഞ്ഞത്. കൈനിറയെ പണവും സമ്മാനങ്ങളും തന്നാണ് അയാളും കുടുംബവും എന്നെ യാത്രയാക്കിയത്. ദിവസങ്ങള്‍ക്കകം ആ കുടുംബം യാത്ര ചെയ്ത കാര്‍ അപകടത്തില്‍പെടുകയും താമസിയാതെ കട പൂട്ടുകയും ചെയ്തു

എനിക്ക് നിങ്ങള്‍ക്കും നിങ്ങളുടെ സ്ഥാപനത്തിനും വേണ്ടി പ്രാര്‍ഥിക്കാനെ കഴിയൂ, വിധി നിശ്ചയിക്കുന്നത് ഈശ്വരനാണ്. ഒരു സിനിമയുടെ വിജയം നായികയുടെ ഐശ്വര്യമാണെന്നു വിശ്വസിക്കുന്നവരുണ്ട്. അത് ഒട്ടും ശരിയല്ല.കഥയും കഥാപാത്രങ്ങളും നന്നായാല്‍ പടം നന്നാവും. നിര്‍മ്മാതാവിന് പണം കിട്ടും. അതു കൊണ്ടാണല്ലോ ഒരേ നായിക അഭിനയിക്കുന്ന ചില സിനിമകള്‍ വിജയിക്കുകയും, ചിലതു പരാജയപ്പെടുകയും ചെയ്യുന്നത്!

കേരളത്തിലങ്ങോളമിങ്ങോളമുള്ള അമ്ബലങ്ങളില്‍ എത്രയിടത്ത് പൊങ്കാലക്കു വിളക്കുകൊളുത്തിയിട്ടുണ്ട് ഞാന്‍ എന്നെനിക്കുപോലുമറിയില്ല. നുറുകണക്കിനു ബ്യൂട്ടിപാര്‍ലറുകള്‍ ഉദ്ഘാടനം ചെയ്തിട്ടുണ്ട് ഞാന്‍. എത്രയെണ്ണം വിജയിച്ചു എത്ര പരാജയപ്പെട്ടു എന്നൊന്നും എനിക്കറിയില്ല. അന്ധരായ മാതാപിതാക്കളുടെ ഏകമകന്‍ തുടങ്ങിയ ബേക്കറി മെഴുകുതിരി കത്തിച്ച്‌ പ്രാര്‍ഥിച്ചപ്പോള്‍ അയാള്‍ തന്ന നൂറിന്റെ നോട്ടുകള്‍ തിരിച്ചേല്‍പിച്ച്‌ നന്മ നേര്‍ന്നിട്ടുണ്ട് ഞാന്‍. ആ കട പൂട്ടിപ്പോയി. നാട്ടുകാര്‍ എന്നെ ശപിച്ചു. എന്നാല്‍ അയാള്‍ പിന്നീടു തുടങ്ങിയ ഹോട്ടല്‍ ഇന്നും ഗംഭീരമായി പ്രവര്‍ത്തിക്കുന്നു. അതും തിരികൊളുത്തിയതു ഞാന്‍ തന്നെ. വിധിച്ചതൊക്കെ അനുഭവിച്ചു തീര്‍ക്കണം. അനുഭവങ്ങള്‍ പകര്‍ന്നു തന്ന നിറങ്ങളാണ് ജീവിത ചിത്രത്തിലൊക്കെ നിറഞ്ഞു നില്‍ക്കുന്നത് ഇതുവരെ. ചിങ്ങം ഒന്നിനു നിറമുള്ള പൂക്കള്‍ മാത്രമേ വിരിഞ്ഞിട്ടുള്ളൂ. ഇപ്പോ നോക്കുന്നിടത്തൊക്കെ കൊറോണ പൂക്കള്‍. ചിങ്ങം ഒന്നിന് ആനയുമില്ല, ചിങ്കാരി മേളവുമില്ല, പക്ഷേ ഓര്‍മ്മകളില്‍ എല്ലാം മനോഹരമായി പൂത്തു നില്‍ക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button