CinemaGeneralLatest NewsMollywoodNEWS

മമ്മൂട്ടിയ്‌ക്കും മോഹൻലാലിനും യുഎഇയുടെ ഗോൾഡൻ വിസ

ഇതാദ്യമായാണ് മലയാള സിനിമാ താരങ്ങൾക്ക് ഗോൾഡൻ വിസ ലഭിക്കുന്നത്

ദുബൈ: മമ്മൂട്ടിക്കും മോഹൻലാലിനും യുഎഇയുടെ ഗോൾഡൻ വിസ ലഭിച്ചു. ഇതാദ്യമായാണ് മലയാള സിനിമാ താരങ്ങൾക്ക് ഗോൾഡൻ വിസ ലഭിക്കുന്നത്. 10 വർഷ കാലാവധിയുള്ളതാണ് യു.എ.ഇ ഗോൾഡൻ വിസ. ഇരുവരും അടുത്ത ദിവസങ്ങളിലായി ദുബായിലെത്തി വിസ സ്വീകരിക്കും. ഇരുവർക്കും ദുബായിൽ സ്വന്തമായി താമസ ഇടങ്ങളുമുണ്ട്.

വിവിധമേഖലകളിൽ സംഭാവന നൽകിയ വ്യക്തികൾക്കാണ് യുഎഇ ഗോൾഡൻ വിസ നൽകുന്നത്. ഷാറൂഖ് ഖാൻ, സഞ്ജയ് ദത്ത് തുടങ്ങിയവർക്കും ഒട്ടേറേ പ്രവാസി വ്യവസായികൾക്കും നേരത്തേ ഗോൾഡൻ വിസ ലഭിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button