ഒറ്റ ചിത്രത്തിലൂടെ തന്നെ അടുത്ത സുഹൃത്തുക്കളായി മാറിയവരാണ് നടി മഞ്ജു വാര്യരും നടൻ സണ്ണി വെയ്നും. ഇപ്പോഴിതാ സണ്ണിയുടെ പിറന്നാൾ ദിനത്തിൽ ആശംസയുമായി എത്തിയിരിക്കുകയാണ് മഞ്ജു. വൈകാരികമായ കുറിപ്പോടുകൂടിയാണ് മഞ്ജു സണ്ണിയ്ക്ക് ആശംസ അറിയിച്ചിരിക്കുന്നത്. ഒരുപാട് നാളായി അടുത്തറിയാവുന്ന വ്യക്തിയെന്നതല്ല സൗഹൃദം എന്നും, ജീവിതത്തിലേക്ക് കടന്നുവന്ന് ഞാൻ നിനക്കായി ഇവിടെയുണ്ടെന്ന് പറയുകയും തെളിയിക്കുകയും ചെയ്യുന്ന ആളാണ് യഥാർത്ഥ ചങ്ങാതിയെന്ന് മഞ്ജു സണ്ണിയ്ക്കൊപ്പമുള്ള ചിത്രത്തോടൊപ്പം കുറിച്ചു.
‘ഒരുപാട് നാളായി അടുത്തറിയാവുന്ന വ്യക്തിയെന്നതല്ല സൗഹൃദം. നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്ന്, ഞാൻ നിനക്കായി ഇവിടെയുണ്ടെന്ന് പറയുകയും തെളിയിക്കുകയും ചെയ്യുന്ന ആളാണ് ചങ്ങാതി. ജന്മദിനാശംസകൾ പ്രിയപ്പെട്ടവനെ’, മഞ്ജു കുറിച്ചു.
മുൻപും സണ്ണിയുമായുള്ള സൗഹൃദത്തെ കുറിച്ച് മഞ്ജുവാര്യർ അഭിമുഖങ്ങളിൽ സംസാരിച്ചിട്ടുണ്ട്. സണ്ണി ഇപ്പോൾ തന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് എന്നായിരുന്നു മഞ്ജു പറഞ്ഞത്.
ചതുർമുഖം എന്ന സിനിമയ്ക്കിടയിലാണ് ഇരുവരും തമ്മിൽ അടുത്ത സുഹൃത്തുക്കളാകുന്നത്. രഞ്ജിത്ത് കമല ശങ്കര്‍, സലീല്‍ വി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Post Your Comments