മലയാളികളുടെ പ്രിയ യുവതാരങ്ങളിൽ ഒരാളാണ് സണ്ണി വെയ്ൻ. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരുപിടി മികച്ച കഥാപാത്രങ്ങളും സിനിമകളും സമ്മാനിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ സണ്ണി വെയ്ന് പിറന്നാൾ ആശംസയുമായി എത്തിയിരിക്കുകയാണ് നടി അഹാന കൃഷ്ണ.
‘ജന്മദിനാശംസകൾ സണ്ണി. ഈ വർഷം നിങ്ങൾ അവിശ്വസനീയമായ ചില കാര്യങ്ങൾ ചെയ്തു, അവയിൽ ഭൂരിഭാഗവും ലോകം ഇതുവരെ കണ്ടിട്ടില്ല. നിങ്ങൾ അശ്രാന്തമായി പ്രവർത്തിച്ച കാര്യങ്ങളുടെ സന്തോഷവും വിജയവും നിങ്ങളെ തേടിയെത്തുന്ന ദിവസങ്ങൾക്കായി കാത്തിരിക്കാനാവില്ല. നിങ്ങൾക്കായി സന്തോഷം, വിജയം, മനസ്സമാധാനം, നല്ല ഉറക്കം, ചിരി, ഒരുപാട് സ്നേഹം എന്നിവ നേരുന്നു. ജന്മദിനാശംസകൾ എന്റെ സുഹൃത്തേ,’ എന്നാണ് അഹാന കുറിച്ചത്.
അഹാനയുടെ ആശംസയ്ക്ക് സണ്ണിയും മറുപടി നൽകി. ‘എല്ലാ സപ്പോർട്ടിനും എന്റെ ചങ്ങാതിയ്ക്ക് നന്ദി,’ എന്നായിരുന്നു താരത്തിന്റെ മറുപടി.
https://www.instagram.com/p/CSvhbk1nXUd/?utm_source=ig_web_copy_link
Post Your Comments