GeneralLatest NewsMollywoodNEWSSocial Media

അന്ന് അത്രയും ആളുകളുടെ മുന്നിൽ എനിക്കുവേണ്ടി നിങ്ങളെ നിർത്തിച്ചതിന് സോറി: വിവാഹ വാർഷികത്തിൽ ഭർത്താവിനോട് ശിൽപ ബാല

2016 ഓഗസ്റ്റ് 18 നായിരുന്നു ശിൽപയുടെ വിവാഹം

ഓര്‍ക്കുക വല്ലപ്പോഴും എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ നടിയാണ് ശില്‍പ ബാല. വളരെ കുറച്ച് കാലം കൊണ്ട് തന്നെ ജനപ്രീതി സ്വന്തമാക്കിയ അവതാരക കൂടിയാണ് ശില്‍പ ബാല. ഭാവന, സയനോര, ഷഫ്‌ന, തുടങ്ങിയ നടിമാരുമൊക്കെയായിട്ടുള്ള സൗഹൃദവുമായി ബന്ധപ്പെട്ടാണ് പലപ്പോഴും ശില്‍പയും വാര്‍ത്തകളില്‍ നിറയാറുള്ളത്. ഇപ്പോഴിതാ വിവാഹ വാര്‍ഷികത്തില്‍ ഭര്‍ത്താവ് വിഷ്‍ണു ഗോപാലിന് ആശംസകളുമായി എത്തിയിരിക്കുകയാണ് ശില്‍പ ബാല.

‘വിവാഹവാര്‍ഷിക ആശംസകള്‍. 2000 ആളുകളുടെ മുന്നില്‍ വധുവിനെയും കാത്ത് 15 മിനുട്ടോളം നിര്‍ത്തിച്ചതിന് ക്ഷമിക്കണം. അത് ഒരു തുടക്കം മാത്രമായിരുന്നു. അത് അറിയാമല്ലോ’ എന്നും പറഞ്ഞ് തമാശരൂപേണയാണ് ശില്‍പ ബാല വിവാഹ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.

https://www.instagram.com/p/CStGgm8FcEF/?utm_source=ig_embed&ig_rid=d4b909b9-d98a-45e0-8caf-591727fd9d14

2016 ഓഗസ്റ്റ് 18 നായിരുന്നു ശിൽപയുടെ വിവാഹം. ഇരുവർക്കും യാമി എന്ന ഒരു മകളുമുണ്ട്.

shortlink

Related Articles

Post Your Comments


Back to top button