സെൽവരാഘവൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ആയിരത്തിൽ ഒരുവൻ. സിനിമയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചതോടെ സിനിമയെ കുറിച്ച് വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ ആദ്യ ഭാഗത്തെ കുറിച്ച് സെൽവരാഘവൻ നടത്തിയ ഒരു തുറന്നു പറച്ചിലാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആയിരത്തിൽ ഒരുവൻ ചെയ്യാൻ 32 കോടി ആയി എന്നാണ് അന്ന് തങ്ങൾ പറഞ്ഞിരുന്നതെന്നും എന്നാൽ ശരിക്കും സിനിമ നിർമ്മിക്കാൻ 18 കോടി മാത്രമാണ് ചിലവായതെന്നും സെൽവരാഘവൻ പറയുന്നു. അന്ന് പറഞ്ഞ ആ കള്ളം സിനിമയെ മോശമായി ബാധിച്ചെന്നും ഇനി ഒരിക്കലും കള്ളം പറയില്ലെന്നും സെൽവരാഘവൻ പറഞ്ഞു.
‘മെഗാ ബജറ്റ് സിനിമയെന്ന് കാണിച്ച് ഹൈപ്പ് കൂട്ടാനായിരുന്നു 32 കോടി ചെലവായെന്ന് പറഞ്ഞത്. എന്നാൽ അതൊരു അബദ്ധമായിപ്പോയി. മുടക്കുമുതല്‍ തിരിച്ചുപിടിച്ചിട്ടും സിനിമ ആവറേജായാണ് പരിഗണിക്കപ്പെട്ടത്. എന്ത് കാരണത്താലായാലും ഇത്തരം നുണകൾ പറയരുത് എന്നും’ സെൽവരാഘവൻ പറഞ്ഞു.
The actual budget of #aayirathiloruvan was 18 crores. But we decided to announce it as a 32 crore film to hype it as a mega budget film. What stupidity! Even though the film managed to collect the actual budget it was regarded as average! Learnt not to lie whatever the odds are!
— selvaraghavan (@selvaraghavan) August 19, 2021
2010-ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ആയിരത്തിൽ ഒരുവൻ. ചിത്രത്തിൽ കാർത്തി, പാര്‍ത്ഥിപന്‍, ആന്‍ഡ്രിയ, റീമ സെന്‍ എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്.
എന്നാൽ സിനിമയുടെ രണ്ടാം ഭാഗത്തിൽ നടൻ ധനുഷാണ് നായകനായെത്തുന്നത്.
Post Your Comments