കൊച്ചി : അഫ്ഗാനിസ്ഥാന്റെ അധികാരം താലിബാൻ പിടിച്ചെടുത്തതോടെ അവിടെ നരക ജീവിതം ആരംഭിച്ചിരിക്കുകയാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. പന്ത്രണ്ട് വയസുമുതലുള്ള പെൺകുട്ടികളെ വീടുകയറി പിടിച്ചുകൊണ്ട് പോകുന്നതായും ബുർഖ ധരിക്കാത്ത സ്ത്രീകളെ പൊതു നിറത്തിൽ വെടിവച്ചുകൊല്ലുന്നതും അടക്കമുള്ള ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്ത് വരുമ്പോൾ സമൂഹമാധ്യമങ്ങളിൽ സേവ് അഫ്ഗാനിസ്ഥാൻ ചർച്ചകൾ ഉയരുകയാണ്.
സാമൂഹിക വിഷയങ്ങളിൽ തന്റെ നിലപാട് തുറന്നു പറയുന്ന താരങ്ങളിൽ ഒരാളാണ് സന്തോഷ് പണ്ഡിറ്റ്. സേവ് അഫ്ഗാനിസ്ഥാൻ എന്ന കുറിപ്പോടെ താലിബാൻ നടത്തുന്ന ക്രൂരതകളെ കുറിച്ചുള്ള ഒരു മാധ്യമ റിപ്പോർട്ട് സന്തോഷ് പണ്ഡിറ്റ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഇതിനു താഴെയായി താലിബാനെ അനുകൂലമായ ഒരു അഭിപ്രായപ്രകടനവുമായി എത്തിയ വ്യക്തിയ്ക്ക് കൃത്യമായ മറുപടി കൊടുക്കുകയാണ് സന്തോഷ് പണ്ഡിറ്റ്.
‘ലോക രാജ്യങ്ങൾ അവരുടെ ഭരണത്തെ സസൂക്ഷ്മം വീക്ഷികുന്നുണ്ട് . അൽ ജസീറ അടക്കം ഉള്ള ചാനലകുൾ അവിടത്തെ ചലനങ്ങൾ ലൈവായി പുറം ലോകം എത്തിക്കുന്നുമുണ്ട് . ഒരു കൂട്ട ഹത്യ നടന്നതായി എവിടെയും കേട്ടില്ല. അവിടെ സമാധാനം പുലരുന്നെങ്കിൽ പുലരട്ടെ നമുക്ക് കാത്തിരിക്കാം ‘ – എന്നായിരുന്നു വിമര്‍ശകന്റെ കമന്റ്. ഇതിനു താരം നൽകിയ മറുപടിയിങ്ങനെ.. ‘ഇങ്ങനെയും സമാധാനം പുലരും എന്ന് മനസ്സിലായി . കേരളത്തിലും ഇതുപോലെ ഭാവിയിൽ താലിബാൻ ഭരണം ആകും താങ്കൾ ആഗ്രഹിക്കുന്നത്.’
അഫ്ഗാനിൽ കൂട്ട ഹത്യ നടന്നിട്ടില്ലെന്നും സമാധാനം പുലരുമെന്നും പറയുന്ന വ്യക്തിക്ക് നേരെ വിമർശനമുയരുന്നുണ്ട്
Post Your Comments