ചെന്നൈ: പ്രഖ്യാപനം മുതൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കാത്തുവാക്കുള്ളെ രണ്ടു കാതല്‍’. വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് സേതുപതി, നയൻതാര, സമാന്ത എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കോവിഡ് പ്രതിസന്ധി മൂലമാണ് സിനിമയുടെ ചിത്രീകരണം വൈകിയത്. ഇപ്പോഴിതാ ചെന്നൈയിൽ നടക്കുന്ന സിനിമയുടെ ഷൂട്ടിങ്ങിൽ സമാന്ത ജോയിൻ ചെയ്തുവെന്ന വിവരമാണ് പുറത്തു വരുന്നത്.
ചിത്രത്തിന്റെ ആദ്യ ഘട്ട ഷൂട്ടിങ് ഹൈദരബാദില്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. സിനിമയുടെ പ്രധാന ഭാഗങ്ങളാണ് ഇനി ചെന്നൈയില്‍ ഷൂട്ട് ചെയ്യാന്‍ പോകുന്നത്. ത്രികോണ പ്രണയ കഥ പറയുന്ന ചിത്രം ഈ വര്‍ഷമോ അടുത്ത വര്‍ഷമോ റിലീസ് ചെയ്യാനാണ് തീരുമാനം. റൗഡി പിക്‌ചേഴ്‌സിന്റെ ബാനറില്‍ വിഘ്‌നേശ് ശിവന്‍ തന്നെയാണ് സിനിമ നിര്‍മിയ്ക്കുന്നതും. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. വിജയ് കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രഹണം നിര്‍വ്വഹിയ്ക്കുന്ന സിനിമയുടെ ചിത്ര സംയോജകന്‍ ശേഖര്‍ പ്രസാദ് ആണ്.
Post Your Comments