CinemaGeneralLatest NewsMollywoodNEWS

അമ്മ ഉണ്ടായിരുന്നെങ്കിൽ ഒരുപാട് സന്തോഷിക്കുമായിരുന്നു: സാഗർ സൂര്യ

ഇത്രയും ഹിറ്റായ ഒരു സിനിമയിൽ നല്ലൊരു വേഷം ചെയ്തിട്ട് അത് കാണാൻ അമ്മ കൂടെ ഇല്ല എന്ന ദുഃഖമുണ്ട് എന്നും സാഗർ

ടെലിവിഷന്‍ പരമ്പരയിലൂടെ പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച നടനാണ് സാഗർ സൂര്യ. പൃഥ്വിരാജ് നായകനായെത്തിയ കുരുതി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടു വച്ചിരിക്കുകയാണ് ഇപ്പോൾ സാഗർ. ആദ്യ സിനിമയിൽ തന്നെ മികച്ച കഥാപാത്രവും ഗംഭീര പ്രകടനവുമാണ് സാഗർ സൂര്യ കാഴ്ചവെച്ചത്. വേട്ടക്കാരനും ഇരയും എന്ന വൈരുദ്ധ്യങ്ങൾ ഏതുമില്ലാതെ പരസ്പരം വേട്ടയാടുന്ന, സ്വയമറിയാതെ വേട്ടമൃഗങ്ങൾ ആയി മാറുന്ന പുതിയ തലമുറയെ വ്യക്തമായി അവതരിപ്പിക്കാൻ സാഗറിന് കഴിഞ്ഞു. ഇപ്പോഴിതാ തന്റെ സ്വപ്നം സാഷാത്കരിച്ചപ്പോൾ അത് കാണാൻ തന്റെ അമ്മ ഇല്ലാതെ പോയ ദുഃഖം പങ്കുവെയ്ക്കുകയാണ് സാഗർ സൂര്യ. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സാഗർ ഇക്കാര്യം പറഞ്ഞത്.

അമ്മയായിരുന്നു തന്റെ ആസ്വാദക എന്നും, ഇത്രയും ഹിറ്റായ ഒരു സിനിമയിൽ നല്ലൊരു വേഷം ചെയ്തിട്ട് അത് കാണാൻ അമ്മ കൂടെ ഇല്ല എന്ന ദുഃഖമുണ്ട് എന്നും സാഗർ പറയുന്നു.

സാഗർ സൂര്യയുടെ വാക്കുകൾ:

‘മറ്റൊരു ജോലിക്കും കിട്ടാത്ത അംഗീകാരമാണ് ഒരു അഭിനേതാവിനു കിട്ടുന്നത്. ഞാൻ ചെയ്യുന്നതിനെല്ലാം എന്റെ വീട്ടുകാർ നല്ല പിന്തുണ തന്നിരുന്നു. അമ്മയായിരുന്നു എന്റെ ആസ്വാദക. എന്റെ പരിപാടികൾ എല്ലാം ശ്രദ്ധിച്ചു കാണുന്നത് അമ്മയായിരുന്നു. എല്ലാവരും എന്റെ അഭിനയത്തെപ്പറ്റി നല്ലവാക്ക് പറയുമ്പോൾ അമ്മയ്ക്ക് സന്തോഷമാകും. ഇത്രയും ഹിറ്റായ ഒരു സിനിമയിൽ നല്ലൊരു വേഷം ചെയ്തിട്ട് അത് കാണാൻ അമ്മ കൂടെ ഇല്ല എന്ന ദുഃഖമുണ്ട്. അമ്മ ഉണ്ടായിരുന്നെങ്കിൽ ഒരുപാടു സന്തോഷിക്കുമായിരുന്നു. അച്ഛനും അനുജനും വളരെ സന്തോഷമായി. എന്നെ സപ്പോർട്ട് ചെയ്യുന്ന എല്ലാ പ്രേക്ഷകരോടും നന്ദിയുണ്ട്.’–സാഗർ സൂര്യൻ പറഞ്ഞു.

സാഗറിന്റെ അമ്മ ഇക്കഴിഞ്ഞ ജൂണിലാണ് മരണമടഞ്ഞത്. താൻ അമ്മക്കുട്ടിയായിരുന്നുവെന്നും അമ്മയായിരുന്നു തന്റെ സിനിമാമോഹങ്ങൾക്ക് പ്രചോദനമെന്നും സാഗർ മുൻപും പറഞ്ഞിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button