GeneralLatest NewsMollywoodNEWSSocial Media

ഇവർക്കൊപ്പമുള്ള ഒരു രാത്രി സിനിമാ കഥകൾ നിറഞ്ഞ ഒരു ജീവിതകാലത്തിന് തുല്യമാണ്: പൃഥ്വിരാജ്

'മോഹന്‍ലാലിനും പ്രിയദര്‍ശനുമൊപ്പമുള്ള ഒരു രാത്രി സിനിമാ കഥകള്‍ നിറഞ്ഞ ഒരു ജീവിതകാലത്തിന് തുല്യമെന്ന് പൃഥ്വിരാജ്

മലയാളികൾക്ക് എന്നും വിസ്മയം ഒരുക്കിയിട്ടുള്ള കൂട്ടുകെട്ടാണ് മോഹൻലാൽ പ്രിയദർശന്റേത്. ഇരുവരും ഒന്നിച്ച സിനിമകൾ എല്ലാം തന്നെ ഗംഭീര വിജയം കൈവരിക്കുകയും പ്രേക്ഷക മനസ്സിൽ എന്നും നിറഞ്ഞു നിൽക്കുകയും ചെയ്യുന്നു. ഇപ്പോഴിതാ ഇരുവരെയും കുറിച്ച് നടനും സംവിധായകനുമായ പൃഥ്വിരാജ് കുറിച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ഇവര്‍ക്കൊപ്പമുള്ള ഒരു രാത്രി സിനിമാ കഥകള്‍ നിറഞ്ഞ ഒരു ജീവിത കാലത്തിന് തുല്യമെന്നായിരുന്നു പൃഥ്വിരാജ് ട്വീറ്റ് ചെയ്തത്.

‘മോഹന്‍ലാലിനും പ്രിയദര്‍ശനും ഒപ്പമുള്ള ഒരു രാത്രി സിനിമാ കഥകളും, അനുഭവങ്ങളും നിറഞ്ഞ ഒരു ജീവിതകാലത്തിന് തുല്യമാണ്’. ലെജന്‍ഡ്‌സ്, മാസ്റ്റേഴ്‌സ് എന്നീ ഹാഷ് ടാഗുഗള്‍ക്കൊപ്പമായിരുന്നു പൃഥ്വിയുടെ പോസ്റ്റ്.

നിലവിൽ മോഹന്‍ലാലിനെ നായകനാക്കി ബ്രോ ഡാഡി എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് പൃഥ്വിരാജ്. ലൂസിഫറിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശും ഉണ്ണി മുകുന്ദൻ, മീന, കനിഹ തുടങ്ങി നിരവധി താരങ്ങൾ എത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button