CinemaGeneralLatest NewsMollywoodMovie GossipsNEWS

കുഞ്ചാക്കോ ബോബൻ നായകനാകേണ്ടിയിരുന്ന സിനിമയിൽ ഷീലയുടെ മകൻ എത്താൻ കാരണം?: വെളിപ്പെടുത്തി നിർമാതാവ്

താഹ സംവിധാനം ചെയ്ത 'ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റൽ' എന്ന ചിത്രത്തിൽ ആദ്യം വിളിച്ചിരുന്നത് കുഞ്ചാക്കോ ബോബനെയായിരുന്നു എന്ന് നിര്‍മാതാവ്

അനിയത്തിപ്രാവ് എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേഷകരുടെ പ്രിയങ്കരനായ നടനാണ് കുഞ്ചാക്കോ ബോബൻ. സിനിമയിലെ തകർച്ചയും വിജയങ്ങളും ഒരുപോലെ നേരിട്ട താരം കൂടിയാണ് കുഞ്ചാക്കോ ബോബൻ. ഇടക്കാലത്ത് ചെയ്ത സിനിമകൾ ഒന്നും ശ്രദ്ധിക്കപ്പെടാതായതോടെ സിനിമയിൽ നിന്ന് വിട്ടു നിന്ന താരം പിന്നീട് ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. അഞ്ചാം പാതിരയുടെ വമ്പന്‍ വിജയം താരത്തിന് സിനിമയിൽ മറ്റൊരു വഴിത്തിരിവായി മാറി.

ഇപ്പോഴിതാ അനിയത്തിപ്രാവ് എന്ന സിനിമ ഹിറ്റായതിനു ശേഷം, താഹ സംവിധാനം ചെയ്ത ‘ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റൽ’ എന്ന ചിത്രത്തിൽ ആദ്യം വിളിച്ചിരുന്നത് കുഞ്ചാക്കോ ബോബനെയായിരുന്നു എന്ന് പറയുകയാണ് നിര്‍മാതാവ് മമ്മി സെഞ്ച്വറി. എന്നാല്‍ ചില കാരണങ്ങളാല്‍ ചാക്കോച്ചനെ മാറ്റുകയായിരുന്നുവെന്ന് നിർമ്മാതാവ് പറയുന്നു. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നിര്‍മാതാവിന്‍റെ വെളിപ്പെടുത്തല്‍.

‘ജൂനിയര്‍ മാന്‍ഡ്രേക്ക് സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ നടക്കുന്ന സമയത്താണ് ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റല്‍ പ്ലാന്‍ ചെയ്തത്. ഇതേ പേരില്‍ ഒരു നാടകം തുടര്‍ച്ചായി കളിച്ചിരുന്നു. അത് കണ്ട് ഇഷ്ടപ്പോള്‍ നാടകത്തിന്റെ അവകാശം കഥാകൃത്തിനോട് വാങ്ങിക്കുകയായിരുന്നു. സിനിമ സംവിധാനം ചെയ്യാന്‍ താഹയെ ആണ് വിളിച്ചത്. ചാക്കോച്ചന്റെ വീട്ടിലേക്ക് വിളിച്ചപ്പോള്‍ നടന്റെ അമ്മയാണ് ഫോണ്‍ എടുത്തത്. സിനിമയെ കുറിച്ച് പറഞ്ഞപ്പോള്‍ ആരാണ് ഡയറക്ടര്‍ എന്നാണ് അവര്‍ ചോദിച്ചത്. താഹയാണെന്ന് പറഞ്ഞപ്പോള്‍ താഹയാണെങ്കില്‍ ഒന്ന് വിളിക്കാന്‍ പറ എന്ന് പറഞ്ഞു. ഉദയയുടെ ഒരു പടം എടുക്കാന്‍ താഹ പോയിരുന്നു. എന്നാല്‍ പല കാരണങ്ങളാല്‍ ആ പ്രോജക്ട് നടന്നില്ല. എന്നാലും ചാക്കോച്ചന്‍റെ കുടുംബത്തിന് സംവിധായകനെ ഭയങ്കര കാര്യമായിരുന്നു. താഹയാണ് സംവിധായകന്‍ എങ്കില്‍ പടം എന്തായാലും ചെയ്യാം എന്ന് കുഞ്ചാക്കോയുടെ കുടുംബം പറഞ്ഞു. എല്ലാം ഒകെയായപ്പോള്‍ ഒടുവിലാണ് നടന്‍ എംബിഎ പരീക്ഷ ഉളളതിനാല്‍ നാല് മാസം കഴിഞ്ഞേ അഭിനയിക്കാന്‍ പറ്റൂ എന്നറിയുന്നത്. തങ്ങള്‍ക്കാണെങ്കില്‍ സിനിമ ഉടനെ തന്നെ ചെയ്യുകയും വേണം. അങ്ങനെയാണ് ചാക്കോച്ചന് പകരം ഷീലയുടെ മകന്‍ ജോര്‍ജ് വിഷ്ണു നായകനായത് എന്നും മമ്മി സെഞ്ച്വറി പറയുന്നു’.

1997ല്‍ റിലീസ് ചെയ്ത ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റലില്‍ ജഗദീഷ്, ജഗതി ശ്രീകുമാര്‍, തിലകന്‍, കല്‍പ്പന, കാവേരി, സുകുമാരി, ദേവന്‍, ഗീത, മാള അരവിന്ദന്‍, എന്‍.എഫ് വര്‍ഗീസ് എന്നിവരാണ് അഭിനയിച്ചത്.

shortlink

Related Articles

Post Your Comments


Back to top button