GeneralLatest NewsMollywoodNEWS

‘ഫോട്ടോയിലെ മാന്ത്രികസ്പർശം ആയിരുന്ന ശിവൻ’: സന്തോഷ് ശിവന്റെ അച്ഛനെ കുറിച്ച് മോഹൻലാൽ

ശിവന്‍ സ്റ്റുഡിയോയില്‍ കയറി ഒരു ഫോട്ടോ എടുക്കുക എന്നത് കൗമാരകാലത്തെ ആഗ്രഹമായിരുന്നുവെന്നും മോഹന്‍ലാല്‍

കേരളത്തിലെ ആദ്യ പ്രസ് ഫോട്ടോഗ്രാഫറും ചലച്ചിത്രകാരനുമായ ശിവനെ ആസ്പദമാക്കി മകനും ചലച്ചിത്രകാരനുമായ സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ഡോക്യുഫിക്ഷന്‍ പ്രകാശനം ചെയ്ത് നടൻ മോഹൻലാൽ. ‘ശിവനയനം’ എന്ന പേരിലുള്ള ഡോക്യുഫിക്ഷന്‍ അച്ഛനെ കുറിച്ചുള്ള മകന്റെ ഹൃദയകാവ്യമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ശിവന്‍ സ്റ്റുഡിയോയില്‍ കയറി ഒരു ഫോട്ടോ എടുക്കുക എന്നത് കൗമാരകാലത്തെ ആഗ്രഹമായിരുന്നുവെന്നും മോഹന്‍ലാല്‍ പറയുന്നു.

‘ഈ ഭൂമിയിലെ ഓരോ മനുഷ്യനും ഓരോ ദൗത്യനിര്‍വഹണത്തിനുള്ള തലക്കുറി ഉള്ളവരാണെന്നും മഹിമയുള്ള ദൗത്യം നിറവേറ്റി മടങ്ങുന്നവരാണ് മഹാന്മാരെന്നും മോഹന്‍ലാല്‍ പറഞ്ഞു. ആ ഗണത്തില്‍പ്പെട്ട വ്യക്തിത്വമായിരുന്നു ഫോട്ടോയിലെ മാന്ത്രികസ്പര്‍ശം ആയിരുന്ന ശിവന്‍. ജീവിതം ഒറ്റയടിപ്പാതയല്ലെന്നും കണ്ണടച്ചു തുറക്കും മുമ്പ് ജീവിതവിജയം നേടാനാകില്ലെന്നും സാക്ഷ്യപ്പെടുത്തിയ ഒരു ജീവിതത്തിന്റെ ദൃശ്യാനുഭവമാണ് ശിവനയനം. ബഹുമുഖ പ്രതിഭയായ ശിവന്‍ ആരെന്നും എന്തെന്നും വരുംതലമുറയ്ക്ക് അറിവ് പകരുന്ന നല്ല ഡോക്യുഫിക്ഷന്‍ ആണിതെന്നും’ മോഹന്‍ലാല്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button