
സിങ്കം സിനിമയുടെ സംവിധായകൻ ഹരി അരുണ്‍ വിജയ്‍യെ നായകനാക്കി ഒരുക്കുന്ന പുതിയ സിനിമ ഒരുങ്ങുന്നു. സിനിമയുടെ പ്രഖ്യാപനം ഹരി തന്നെയായിരുന്നു നടത്തിയത്. ഇപ്പോഴിതാ സിനിമയിൽ കെജിഎഫ് ചിത്രത്തിൽ വില്ലനായെത്തി ശ്രദ്ധ നേടിയ രാമചന്ദ്ര രാജു എന്ന റാമും ഉണ്ടെന്ന വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. അരുണ്‍ വിജയ്‍യാണ് ഇക്കാര്യം സോഷ്യൽ മീഡിയയിൽ കുറിച്ചത്. രാമചന്ദ്രയ്ക്കൊപ്പമുള്ള ചിത്രവും അരുൺ പങ്കുവെച്ചിട്ടുണ്ട്.
https://www.instagram.com/p/CSuEA6SBtU9/?utm_source=ig_embed&ig_rid=da1e6db7-463e-4a4b-a118-c8aa44c527af
ഹരി സംവിധാനം ചെയ്‍ത് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം പരാജയമായിരുന്നു. അതുകൊണ്ടുതന്നെ വൻ തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് ഭാര്യാസഹോദരൻ കൂടിയായ അരുണ്‍ വിജയ്‍യനെ നായകനാക്കി ഹരി സിനിമ സംവിധാനം ചെയ്യുന്നത്.
Post Your Comments