‘ബോലോ താ രാ രാ’, ‘തുനക് തുനക്’ തുടങ്ങിയ പാട്ടുകളിലൂടെ മലയാളികൾക്കും സുപരിചിതനായ പഞ്ചാബി ഗായകനാണ് ദലർ മെഹന്ദി. അദ്ദേഹം പാടിയ പാട്ടുകൾ എല്ലാം ഹിറ്റായി മാറിയതോടെ ദലർ മെഹന്ദി രാജ്യമൊട്ടാകെ ശ്രദ്ധിക്കപ്പെടുകയായിരുന്നു. ഇപ്പോഴിതാ തന്റെ പ്രതിഫല തുകയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ദലർ മെഹന്ദി. അടുത്തിടെ ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ അഭിമുഖത്തിലാണ് മെഹന്ദി ബോളിവുഡ് സംഗീതത്തെ കുറിച്ചും തന്റെ പ്രതിഫലത്തെ കുറിച്ചുമെല്ലാം തുറന്നു പറഞ്ഞത്.
ആറ് ലക്ഷം രൂപയും, ജിഎസ്ടിയും പ്രതിഫലമായി നൽകിയാൽ മാത്രമേ പാടുകയുള്ളു എന്ന് ദലർ മെഹന്ദി പറയുന്നു. ഇത് ചിലർക്ക് സമ്മതമല്ലാത്തതിനാലാണ് തനിക്ക് ബോളിവുഡിൽ അധികം പാട്ടുകൾ ഇല്ലാത്തതെന്ന് അദ്ദേഹം പറയുന്നു.
‘ആദ്യം എനിക്ക് ആറ് ലക്ഷം രൂപയും ജിഎസ്ടിയും പ്രതിഫലമായി നൽകണം. അതിനു ശേഷമേ ഞാൻ പാട്ട് പാടുകയുള്ളൂ. അതുകൊണ്ടു തന്നെ ഞാൻ പാടിയ പാട്ടുകൾ സിനിമയിൽ നിന്ന് ഒഴിവാക്കാനും നിർമാതാക്കൾ തയ്യാറാകില്ല. തന്നെ കൊണ്ട് പാടിക്കുക എന്നത് നിർമാതാവിനെ സംബന്ധിച്ച് ചിലവേറിയ കാര്യമാണ്. രണ്ടാമത്തെ കാര്യം, വളരെ ശ്രദ്ധിച്ച് മാത്രമാണ് താൻ പാട്ടുകൾ തിരഞ്ഞെടുക്കാറ്. മൂന്നാമത്തെ കാര്യം, മോശം പാട്ടുകൾ പാടി മാർക്കറ്റിൽ പിടിച്ചു നിൽക്കാൻ താൻ ആഗ്രഹിക്കുന്നില്ല എന്നും അതുകൊണ്ടാണ് ബോളിവുഡിൽ പാട്ടുകൾ കുറയാനുള്ള കാരണങ്ങളെ കുറിച്ച് മെഹന്ദി പറയുന്നത്.
റിയാലിറ്റി ഷോയിൽ ജഡ്ജായി പങ്കെടുക്കാത്തതിനെ കുറിച്ചും മെഹന്ദി തന്റെ നിലപാട് വ്യക്തമാക്കി. കോടികൾ ചിലവഴിച്ചാണ് റിയാലിറ്റി ഷോ നടത്തുന്നത്. അതേ പ്രതിഫലം തന്നെ തനിക്കും ലഭിക്കണം. സൗജന്യമായി ഇത് ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments