CinemaGeneralKollywoodLatest NewsNEWS

ശസ്ത്രക്രിയ കഴിഞ്ഞു: പൊന്നിയിൻ സെൽവനിൽ ജോയിൻ ചെയ്ത് പ്രകാശ് രാജ്

ധനുഷിന്റെ 44ാമത്തെ സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് പ്രകാശ് രാജിന് കയ്യ്ക്ക് പരിക്കേറ്റത്

ധനുഷിന്റെ സിനിമയുടെ ചിത്രീകരണത്തിനിടയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടൻ പ്രകാശ് പുതിയ സിനിമയുടെ ഷൂട്ടിങ്ങിനായി ജോയിൻ ചെയ്തു. മണിരത്‌നത്തിന്റെ ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് നടൻ എത്തിയത്. ജോലിയിലേക്ക് തിരിച്ചെത്തി എന്ന് സോഷ്യൽ മീഡിയയിലൂടെ പ്രകാശ് രാജ് തന്നെയാണ് അറിയിച്ചത്. ഗ്വാളിയാറില്‍ ഷൂട്ടിങ്ങിനായി എത്തിയ താരം മണിരത്‌നത്തിനും കാര്‍ത്തിക്കുമൊപ്പമുള്ള ചിത്രവും പങ്കുവെച്ചു.

‘ജോലിയിലേക്ക് തിരിച്ചെത്തി. ഗ്വാളിയാറില്‍ മണി സാറിനും കാര്‍ത്തിക്കുമൊപ്പം ലാന്റ് ചെയ്തു. പൊന്നിയിന്‍ സെല്‍വന്റെ ചിത്രീകരണത്തിനായി ഇനി ഓര്‍ച്ചയിലേക്ക് പോവുകയാണ്’ എന്നാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്.

ധനുഷിന്റെ 44ാമത്തെ സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് പ്രകാശ് രാജിന് കയ്യ്ക്ക് പരിക്കേറ്റത്. ഷൂട്ടിങ്ങിനിടെ സംഭവിച്ച വീഴ്ച്ചയിലാണ് പരിക്കേറ്റത്. തുടർന്ന് ചെന്നൈയിലെ ആശുപത്രിയില്‍ പ്രാധമിക ചികിത്സയ്ക്ക് വിധേയനായ അദ്ദേഹം വിദഗ്ദ്ധ ചികിത്സയ്ക്കായി ഹൈദരാബാദിലേക്ക് തിരിക്കുകയും. അവിടെ ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയും ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button