GeneralLatest NewsMollywoodNEWSSocial Media

എന്റെ മുത്തശ്ശി ഉപയോഗിച്ചിരുന്നത് ഇതായിരുന്നു: പുതിയ സാരിയുമായി പൂർണിമ

തമിഴ്നാട്ടിലെ ചിന്നൽപ്പട്ടി ഗ്രാമത്തിലെ നെയ്ത്തുകാർ നെയ്യുന്ന പരമ്പരാഗതമായ കോട്ടൺ സാരി പരിചയപ്പെടുത്തി പൂർണിമ

സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ് പൂർണിമ ഇന്ദ്രജിത്ത്. തന്റെ എല്ലാ വിശേഷങ്ങളും മക്കൾക്കൊപ്പമുളള നിമിഷങ്ങളും പൂർണിമ ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പൂർണിമ പങ്കുവെച്ച ചിത്രമാണ് ശ്രദ്ധേയമാകുന്നത്. തമിഴ് നാട്ടിലെ പരമ്പരാഗതമായ കോട്ടൺ നെയ്ത്ത് സാരി പരിചയപ്പെടുത്തുകയാണ് പൂർണിമ. തന്റെ മുത്തശ്ശി ഈ ശരിയാണ് ഉപയോഗിച്ചിരുന്നതെന്ന് പൂർണിമ പറയുന്നു.

‘ഇതാണ് സുഗുഡി സാരി. തമിഴ്നാട്ടിലെ ചിന്നൽപ്പട്ടി ഗ്രാമത്തിലെ നെയ്ത്തുകാർ നെയ്യുന്ന പരമ്പരാഗതമായ കോട്ടൺ സാരി. എന്റെ മുത്തശ്ശി പതിവായി ഉപയോഗിച്ചുകൊണ്ടിരുന്നത് ഇത്തരം സാരികളായിരുന്നു. 12 വർഷം മുൻപ് ഏതാണ്ട് ഇതേ സമയത്താണ് എനിക്കവരെ നഷ്ടപ്പെടുന്നത്,’ പൂർണിമ കുറിക്കുന്നു.

താനൊരു സാരിപ്രേമിയാണെന്ന് മുൻപും പല തവണ പൂർണിമ വ്യക്തമാക്കിയിട്ടുള്ളതാണ്. സ്വന്തം ഡിസൈനുകൾക്ക് ഒപ്പം തന്നെ പഴയകാലത്തു നിന്നുള്ള പ്രിയപ്പെട്ട സാരികളും സൂക്ഷിച്ചുവെയ്ക്കുന്ന ആളാണ് താനെന്നാണ് പൂർണിമ പറയുന്നത്.

https://www.instagram.com/p/CSs8r1wIAN1/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button