BollywoodGeneralLatest NewsNEWS

ഭാര്യയും ഭർത്താവും തമ്മിലുള്ള പ്രധാന വിഷയങ്ങളിലൊന്നാണ് ലൈംഗികബന്ധം, അത് പറയാൻ മടിക്കേണ്ട കാര്യമില്ല: കരീന കപൂർ

ലൈം​ഗികതയെ കുറിച്ച് സംസാരിക്കാൻ പ്രത്യേകിച്ച് ധൈര്യത്തിന്റെ ആവശ്യമില്ലെന്ന് കരീന

പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് കരീന കപൂറും സെയ്ഫ് അലി ഖാനും. അടുത്തിടയിലാണ് താരങ്ങൾക്ക് ഇളയ മകൻ ജനിച്ചത്. തുടർന്ന് തന്റെ രണ്ടു ഗർഭകാല അനുഭവങ്ങളെക്കുറിച്ച് ‘കരീന കപൂര്‍ ഖാന്‍സ് പ്രഗ്നൻസി ബൈബിൾ’ എന്നപേരിൽ ഒരു പുസ്തകവും നടി പുറത്തിറക്കിയിരുന്നു. ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് ലൈംഗികബന്ധത്തോട് സ്ത്രീകള്‍ക്ക് തോന്നുന്ന വ്യത്യസ്ത വികാരങ്ങളെക്കുറിച്ചും കരീന പുസ്തകത്തിൽ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ അതുമായി ബന്ധപ്പെട്ട് കരീന ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്.

ലൈം​ഗികതയെ കുറിച്ച് സംസാരിക്കാൻ പ്രത്യേകിച്ച് ധൈര്യത്തിന്റെ ആവശ്യമില്ലെന്ന് കരീന പറയുന്നു. രാജ്യത്ത് ജനങ്ങൾക്കിടയിൽ ലൈം​ഗികതയെ കുറിച്ച് തെറ്റായ ധാരണകളാണ് നിലനിൽക്കുന്നതെന്നും താരം വ്യക്തമാക്കി.

‘ലൈംഗികതയെക്കുറിച്ച് സംസാരിക്കാന്‍ പ്രത്യേകിച്ച് ധൈര്യമൊന്നും വേണ്ട. ഇതും ഒരു ദൈനംദിന കാര്യമാണ്. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ഏറ്റവും പ്രധാന വിഷയങ്ങളിലൊന്നാണ് ലൈംഗികബന്ധം. അതിനെ ഒഴിവാക്കി സംസാരിക്കാനാവില്ല. ഗര്‍ഭിണിയായിരിക്കുന്ന വ്യക്തിക്ക് ഒരുപക്ഷേ, ലൈംഗികബന്ധം വേണമെന്നേ തോന്നില്ലായിരിക്കാം. അങ്ങനെ ഒരു താത്പര്യമില്ലായിരിക്കാം. അല്ലെങ്കില്‍ സ്വന്തം ശരീരത്തോട് പോലും ഇഷ്ടം തോന്നാത്ത സമയമായിരിക്കാം അത്. ഒരു കുഞ്ഞിനെ പ്രസവിക്കുന്നതിന് മുന്‍പ് സ്ത്രീ കടന്നുപോകുന്ന ഘട്ടങ്ങളാണിത്. കൂടാതെ ‘കരീന കപൂര്‍ ഖാന്‍സ് പ്രെഗ്‌നന്‍സി ബൈബിള്‍’ ആത്മകഥയല്ലെന്നും രണ്ട് തവണ ​ഗർഭിണിയായപ്പോൾ തനിക്ക് ഉണ്ടായ അനുഭവങ്ങളുടെ വിവരണമാണെന്നും’- കരീന കപൂർ ഖാൻ പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button