ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി ബോളിവുഡ് നടി കങ്കണ റണാവത്ത്. താൻ താലിബാന് വിഷയത്തെ കുറിച്ച് കഴിഞ്ഞ ദിവസങ്ങളായി എഴുതിയ സ്റ്റോറികളെല്ലാം തന്നെ നീക്കം ചെയ്യപ്പെട്ടുവെന്ന് കങ്കണ പറയുന്നു. തുടര്‍ന്ന് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പ്രവര്‍ത്തനരഹിതമാക്കിയെന്നും. പിന്നീട് ഇന്‍സ്റ്റഗ്രാമുമായി സംസാരിച്ച് അക്കൗണ്ട് വീണ്ടെടുക്കുകയായിരുന്നുവെന്നും, എന്നാൽ തനിക്ക് ഒന്നും പോസ്റ്റ് ചെയ്യാന്‍ സാധിക്കുന്നില്ലെന്നും കങ്കണ പറയുന്നു.
സഹോദരിയുടെ ഫോണില്‍ നിന്ന് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുറന്നാണ് ഈ വിവരം കങ്കണ അറിയിച്ചത്. അക്കൗണ്ടില്‍ എന്തെങ്കിലും എഴുതാന്‍ ശ്രമിക്കുമ്പോള്‍ ലോഗ് ഔട്ട് ആവുകയാണ്. ഇത് അന്താരാഷ്ട്ര തലത്തിലുള്ള ഗൂഢാലോചനയാണെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.
കങ്കണയുടെ വാക്കുകൾ:
‘ഇന്നലെ രാത്രി ചൈനയില്‍ നിന്നും ആരോ എന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യാന്‍ ശ്രമിക്കുന്നു എന്ന് അലേര്‍ട്ട് വന്നു. പിന്നെ ആ അലേര്‍ട്ട് കാണാതായി. ഇന്ന് രാവിലെ ഞാന്‍ താലിബാന് വിഷയത്തില്‍ എഴുതിയ സ്റ്റോറികളെല്ലാം തന്നെ നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. കൂടാതെ എന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടും പ്രവര്‍ത്തന രഹിതമാക്കപ്പെട്ടിരുന്നു. പിന്നീട് ഇന്‍സ്റ്റഗ്രാമില്‍ ആളുകളുമായി സംസാരിച്ചതിന് ശേഷം എനിക്ക് എന്റെ അക്കൗണ്ട് തിരിച്ച് കിട്ടി. പക്ഷെ ഞാന്‍ സ്റ്റോറി എഴുതുമ്പോള്‍ വീണ്ടും അക്കൗണ്ട് ലോഗ് ഔട്ട് ആവുകയാണ്. ഈ സ്റ്റോറി എഴുതാന്‍ എനിക്ക് എന്റെ സഹോദരിയുടെ ഫോണ്‍ ഉപയോഗിക്കേണ്ടി വന്നു. ഇത് വലിയൊരു അന്താരാഷ്ട്ര ഗൂഢാലോചനയാണ്. അവിശ്വസനീയം തന്നെ’ – കങ്കണ റണാവത്ത് കുറിച്ചു.
Post Your Comments