ചെന്നൈ: തറവാട്ട് വീട്ടിൽ കുടുംബത്തോടൊപ്പം ഒത്തുകൂടി നടൻ കമൽഹാസൻ. ജ്യേഷ്ഠൻ ചാരു ഹാസൻ, സുഹാസിനി, അനു ഹാസൻ, കമലിന്റെ മകൾ അക്ഷരയും ബന്ധുക്കളും കുടുംബ സംഗമത്തിൽ പങ്കെടുത്തു. സിനിമാ തിരക്കുകൾ മൂലം ശ്രുതി ഹാസന് പങ്കെടുക്കാനായില്ല.
കുടുംബ സംഗമത്തിൽനിന്നുളള ചിത്രങ്ങൾ സുഹാസിനി, അനു ഹാസൻ, അക്ഷര ഹാസൻ എന്നിവർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. കഴിഞ്ഞ ദിവസം സുഹാസിനിക്ക് 60 വയസ് തികയുന്നതിന് ആഘോഷത്തിലായിരുന്നു കുടുംബം. നിരവധി താരങ്ങൾ ഉൾപ്പെടയുള്ളവരാണ് സുഹാസിനിയ്ക്ക് ആശംസയുമായെത്തിയത്.
https://www.instagram.com/p/CSpWbHlBbAU/?utm_source=ig_web_copy_link
തന്റെ അടുത്ത ചിത്രമായ വിക്രമിന്റെ തിരക്കുകളിലാണ് കമൽഹാസൻ. സിനിമാ തിരക്കുകളിൽനിന്നും ചെറിയൊരു ബ്രേക്ക് എടുത്താണ് കമൽ കുടുംബ സംഗമം സംഘടിപ്പിച്ചത്.
https://www.instagram.com/p/CSp7Y7iJMn6/?utm_source=ig_embed&utm_campaign=loading
Post Your Comments