GeneralLatest NewsMollywoodNEWSSocial Media

ആവശ്യമില്ലാതെ എന്നെ വലിച്ചിഴയ്ക്കരുത്: ‘ഈശോ’ വിവാദത്തിൽ മറുപടിയുമായി ഗോപിനാഥ് മുതുകാട്

സ്വന്തം അഭിപ്രായങ്ങൾ സ്ഥാപിച്ചെടുക്കുവാൻ മറ്റൊരാളെ അയാളുടെ സമ്മതമില്ലാതെ ദയവായി വലിച്ചിഴക്കരുതെന്ന് ഗോപിനാഥ്

നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഈശോ എന്ന സിനിമയുടെ പേരുമായി ബന്ധപ്പട്ട് നടന്നു കൊണ്ടിരിക്കുന്ന വിവാദത്തിൽ തന്നെയും ഉൾപ്പെടുത്തിയതിൽ പ്രതികരണവുമായി മജീഷ്യന്‍ ഗോപിനാഥ് മുതുകാട്. തന്റെ പേരില്‍ ആരോ വ്യാജ പ്രചരണങ്ങൾ നടത്തുന്നതാണെന്നും സിനിമയ്‌ക്കെതിരെ താൻ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല എന്നും മുതുകാട് തന്റെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

‘എന്റെ ചിത്രത്തോടൊപ്പം ആരോ പടച്ചുവിട്ട ഈ വാചകങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതായി കാണുന്നു. ഇതുമായി എനിക്ക് ഒരു ബന്ധവുമില്ല എന്ന് ഖേഃദപൂർവം അറിയിക്കുന്നു. സ്വന്തം അഭിപ്രായങ്ങൾ സ്ഥാപിച്ചെടുക്കുവാൻ മറ്റൊരാളെ അയാളുടെ സമ്മതമില്ലാതെ ദയവായി വലിച്ചിഴക്കരുത്.’–ഗോപിനാഥ് മുതുകാട് കുറിച്ചു.

ഈശോ സിനിമയുടെ പേരുമായി ബന്ധപ്പെടുത്തിയാണ് ഗോപിനാഥ് മുതുകാടിന്റെ ചിത്രം പ്രചരിക്കുന്നത്. ചിത്രത്തിന് ഈശോ എന്ന പേര് നല്‍കിയതിനെ വിമര്‍ശിക്കുന്ന തരത്തിലായിരുന്നു ഗോപിനാഥിന്റെ ഫോട്ടോയ്‌ക്കൊപ്പമുള്ള സന്ദേശത്തിൽ പറഞ്ഞിരുന്നത്.

shortlink

Related Articles

Post Your Comments


Back to top button