സെയ്ഫ് അലി ഖാനെയും അര്ജുൻ കപൂറിനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി പവൻ കിര്‍പലാനി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഭൂത് പൊലീസ്’. ഹൊറര്‍ കോമഡി ചിത്രമായ ഭൂത് പൊലീസിന്റെ ട്രെയിലര്‍ പുറത്തു വിട്ടു. പ്രേതത്തെ ഒഴിപ്പിക്കുമെന്ന് പറഞ്ഞ് വ്യാജമായി പൂജ നടത്തുന്ന സെയ്ഫ് അലി ഖാനും അര്ജുൻ കപൂറുമാണ് തുടക്കത്തില്‍ ട്രെയിലറിലുള്ളത്. ഒടുവില്‍ അവര്‍ക്ക് യഥാര്‍ഥത്തില്‍ പ്രേതത്തെ നേരിടേണ്ടി വരുന്നതുമായ കഥയാണ് സിനിമയുടേത് എന്നതാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്.
ജാക്വിലിൻ ഫെര്‍ണാണ്ടസും, യാമി ഗൗതമും ആണ് സിനിമയിലെ നായികമാര്‍. രമേഷ്, അക്ഷയ് പുരി എന്നിവരാണ് സിനിമ നിര്‍മിക്കുന്നത്. സെപ്തംബര്‍ 17ന് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യും.
Post Your Comments