BollywoodCinemaGeneralLatest NewsMovie GossipsNEWS

ദുൽഖർ സൽമാന്റെ ബോളിവുഡ് ചിത്രത്തിൽ അമിതാഭ് ബച്ചനും?

ചിത്രത്തിൽ കാമിയോ റോളില്‍ ആയിരിക്കും അമിതാഭ് ബച്ചൻ എത്തുന്നതെന്നാണ് സൂചന

ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രത്തിൽ നടൻ അമിതാഭ് ബച്ചൻ എത്തുന്നുവെന്ന് റിപ്പോർട്ടുകൾ. ചിത്രത്തിൽ കാമിയോ റോളില്‍ ആയിരിക്കും അമിതാഭ് ബച്ചൻ എത്തുന്നതെന്നാണ് സൂചന.

പൂജ ഭട്ട്, സണ്ണി ഡിയോള്‍, ശ്രേയ ധന്വന്തരി എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് നിലവില്‍ പുരോഗമിക്കുകയാണ്.

കര്‍വാന്‍ എന്ന ചിത്രമാണ് ദുല്‍ഖറിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം. ചിത്രത്തില്‍ അന്തരിച്ച നടന്‍ ഇര്‍ഫാന്‍ ഖാന്‍ പ്രധാന കഥാപാത്രമായിരുന്നു. അതിന് ശേഷം സോയ ഫാക്ടര്‍ എന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ അഭിനയിച്ചത്. സോനം കപൂര്‍ ആയിരുന്നു ദുല്‍ഖറിന്റെ നായിക.

 

shortlink

Related Articles

Post Your Comments


Back to top button