BollywoodCinemaGeneralLatest NewsNEWS

കൊവിഡ് പ്രതിസന്ധിക്കു ശേഷം ആദ്യമായി തിയറ്ററുകളിലെത്തുന്ന സൂപ്പർതാര ചിത്രം?: ആകാംക്ഷയോടെ സിനിമാവ്യവസായം

കൊവിഡ് പ്രതിസന്ധിക്കു ശേഷം ആദ്യമായി തിയറ്ററുകളിലെത്തുന്ന സൂപ്പര്‍താരചിത്രം എന്ന നിലയില്‍ ബോളിവുഡ് സിനിമാവ്യവസായം വലിയ ആകാംക്ഷയോടെയാണ് പ്രേക്ഷ പ്രതികരണത്തിനായി കാത്തിരിക്കുന്നത്

കൊവിഡ് രണ്ടാം തരംഗത്തിനു ശേഷം തുറന്ന തിയറ്ററുകളിൽ റിലീസിനെത്തുന്ന ആദ്യ സൂപ്പർതാര ചിത്രമാണ് അക്ഷയ് കുമാറിന്റെ ‘ബെല്‍ബോട്ട’. നാളെയാണ് ചിത്രം റിലീസ് ചെയ്യുക. കൊവിഡ് പ്രതിസന്ധിക്കു ശേഷം ആദ്യമായി തിയറ്ററുകളിലെത്തുന്ന സൂപ്പര്‍താരചിത്രം എന്ന നിലയില്‍ ബോളിവുഡ് സിനിമാവ്യവസായം വലിയ ആകാംക്ഷയോടെയാണ് പ്രേക്ഷ പ്രതികരണത്തിനായി കാത്തിരിക്കുന്നത്.

അക്ഷയ് കുമാറിനെ നായകനാക്കി രഞ്ജിത്ത് എം തിവാരി സംവിധാനം ചെയ്‍തിരിക്കുന്ന സ്പൈ ആക്ഷന്‍ ത്രില്ലറാണ് ചിത്രം. എണ്‍പതുകള്‍ പശ്ചാത്തലമാക്കുന്ന, സ്പൈ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ബെല്‍ബോട്ടം. വാണി കപൂര്‍ നായികയാവുന്ന ചിത്രത്തില്‍ ഹുമ ഖുറേഷിയും ലാറ ദത്തയും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡെന്‍സില്‍ സ്‍മിത്ത്, അനിരുദ്ധ ദവെ, ആദില്‍ ഹുസൈന്‍, തലൈവാസല്‍ വിജയ് തുടങ്ങിയവരും അഭിനയിക്കുന്നു.

അസീം അറോറ, പര്‍വേസ് ഷെയ്ഖ് എന്നിവര്‍ ചേര്‍ന്ന് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം രാജീവ് രവിയാണ്. സംഗീതം തനിഷ്‍ക് ബാഗ്ച്ചി. പൂജ എന്‍റര്‍ടെയ്‍ന്‍മെന്‍റ്, എമ്മെ എന്‍റര്‍ടെയ്‍ന്‍മെന്‍റ് എന്നീ ബാനറുകളില്‍ വഷു ഭഗ്‍നാനി, ജാക്കി ഭഗ്‍നാനി, ദീപ്‍ശിഖ ദേശ്‍മുഖ്, മോനിഷ അദ്വാനി, മധു ഭോജ്‍വാനി, നിഖില്‍ അദ്വാനി എന്നിവരാണ് നിര്‍മ്മാണം. പെന്‍ മരുധര്‍ എന്‍റര്‍ടെയ്‍ന്‍മെന്‍റ് ആണ് നിര്‍മ്മാണം.

shortlink

Related Articles

Post Your Comments


Back to top button