
അഫ്ഗാനിസ്ഥാനിലെ ഭരണം താലിബാൻ പിടിച്ചെടുത്ത സംഭവത്തിൽ പ്രതികരിച്ച് നടൻ സിദ്ധാർഥ്. അഫ്ഗാൻ സ്ത്രീകളുടെ അവസ്ഥയിൽ ആശങ്ക പ്രകടിപ്പിച്ചുകൊണ്ടാണ് സിദ്ധാർഥ് സോഷ്യൽ മീഡിയയിലൂടെ കുറിപ്പ് പങ്കുവെച്ചത്. നിലവിലെ അവസ്ഥയിൽ അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്ക് വേണ്ടി പ്രാർത്ഥിക്കാം. ഇപ്പോഴത്തെ സാഹചര്യത്തിൽ ആര് ജയിച്ചാലും തോറ്റാലും സ്ത്രീകൾ എന്നും പരാജിതർ തന്നെയാണെന്നും സിദ്ധാർഥ് ട്വീറ്റ് ചെയ്തു.
‘അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്ക് വേണ്ടി പ്രാർത്ഥിക്കാം. ആര് ജയിച്ചാലും ആര് തോറ്റാലും അവരുടേത് പരാജയം തന്നെയാണ്. അക്രമികളായ താലിബാനും ലോകത്തിലെ എല്ലാ പ്രശ്‌നങ്ങളുടെയും സൃഷ്ടാക്കളായ യുഎസ്എയും പാവപ്പെട്ട അഫ്ഗാനിസ്ഥാനെ വെറുതെ വിടുമെന്ന് പ്രതീക്ഷിക്കാം. എന്തൊരു ദയനീയമായ അവസ്ഥയാണിത്’, സിദ്ധാർഥ് കുറിച്ചു.
Post Your Comments