CinemaGeneralLatest NewsMollywoodNEWSShort Films

‘കൊറോണാവില്ല’: കൊറോണ വൈറസിനെതിരെയുള്ള ബോധവൽക്കരണവുമായി ഹ്രസ്വചിത്രം

തിരക്കഥാകൃത്തും സഹസംവിധായകനുമായ ഫസൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഷോർട്ട് ഫിലിമാണ് 'കൊറോണാവില്ല'

തിരക്കഥാകൃത്തും സഹസംവിധായകനുമായ ഫസൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഷോർട്ട് ഫിലിമാണ് ‘കൊറോണാവില്ല’. ആർ.എഫ്. ക്രിയേഷൻസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ സോഹൻ സീനുലാൽ, കലാഭവൻ ഹനീഫ്, എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കൊറോണ വൈറസ്സിനെതിരെ നടത്തുന്ന ബോധവൽക്കരണമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. ഭയമല്ല, കരുതലാണ് വേണ്ടത് എന്നു പറയുന്ന ക്യാപ്ഷൻ ആണ് ഈ ചിത്രത്തിലൂടെ സന്ദേശമായി ജനങ്ങൾക്ക് നൽകുന്നത്.

ഫിറോസ് ഛായാഗ്രഹണവും വി.സാജൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം പ്രദീപ്. മേക്കപ്പ് -ജയൻ. നിർമ്മാണ നിർവ്വഹണം  രാധേശ്യാം.

വാഴൂർ ജോസ്

shortlink

Related Articles

Post Your Comments


Back to top button